നവകേരള സദസ്സിനെതിരായ ഒരു ഭീഷണിയും വിലപ്പോകില്ല: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

നവകേരള സദസ്സിനെതിരായ ഒരു ഭീഷണിയും വിലപ്പോകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. അടിക്കാന്‍ ഇറങ്ങുന്നവര്‍ തിരിച്ചടിയും പ്രതീക്ഷിക്കണം. കോണ്‍ഗ്രസും ബിജെപിയും വിറളി പിടിച്ച നിലയിലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

READ ALSO:പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 82 വര്‍ഷം കഠിനതടവ്

ഭരണ സംവിധാനത്തെ കടന്നാക്രമിക്കുമെന്ന പരസ്യ പ്രഖ്യാപനമാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്. മാരകായുധങ്ങളുമായി പൊലീസിനെ ആക്രമിക്കുകയാണ് കോണ്‍ഗ്രസുകാര്‍. കേരളത്തില്‍ കലാപം ഉണ്ടാക്കി സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. അക്രമമാണ് പരിപാടി എന്ന് പ്രഖ്യാപിച്ചാല്‍ പിന്നെ പലതും സഹിക്കേണ്ടി വരുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

READ ALSO:ഓസീസിനെ വിറപ്പിച്ച്​ ഇന്ത്യൻ വനിതകൾ

ഗവര്‍ണര്‍ ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കുകയാണ്. കെ സുരേന്ദ്രന്റെ പിരിച്ചുവിടല്‍ ഭീഷണി ആരും വില വെക്കേണ്ടതില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. എം പിമാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് 26ന് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News