പൂനെയിൽ സർക്കാർ ഹോസ്റ്റലുകളിൽ ശൗചാലയങ്ങളില്ല; ഞെട്ടിപ്പോയെന്ന് വകുപ്പ് മന്ത്രി

maharashtra

പൂനെയിൽ സർക്കാർ ഹോസ്റ്റലുകളിൽ ശൗചാലയങ്ങളില്ല. അവസ്ഥ കണ്ട് ഞെട്ടിപ്പോയെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി സഞ്ജയ് ഷിർസാത്ത്. പുണെയിൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലുകളിൽ അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചുള്ള പരാതിയിലായിരുന്നു അടിയന്തര സന്ദർശനം. ക്ഷുഭിതനായ മന്ത്രി ഉത്തരവാദികളായവർ നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പു നൽകി. മഹാരാഷ്ട്ര സാമൂഹികനീതി വകുപ്പ് മന്ത്രി സഞ്ജയ് ഷിർസാത്ത് വകുപ്പിന്റെ ചുമതലയേറ്റ ശേഷം ആദ്യമായാണ് പുണെയിലെത്തി വിദ്യാർത്ഥികളുടെ ഹോസ്റ്റലുകൾ പരിശോധിച്ചത്.

പുണെയിൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലുകളിൽ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള പരാതിയിലായിരുന്നു അടിയന്തിര സന്ദർശനം. തന്‍റെ വകുപ്പ് നടത്തുന്ന ചില ഹോസ്റ്റലുകളിൽ ശൗചാലയങ്ങൾ പോലുമില്ലെന്നും ഞെട്ടിപ്പോയെന്നും മന്ത്രി സഞ്ജയ് ഷിർസാത്ത് പറഞ്ഞു.

ALSO READ; ‘മിനി പാകിസ്ഥാൻ’: വിശദീകരണത്തിലും വിദ്വേഷ പ്രസംഗത്തെ ന്യായീകരിച്ച് റാണെ വീണ്ടും രംഗത്ത്

ഹോസ്റ്റലുകൾ സന്ദർശിക്കുന്നതിനിടെയാണ് വിദ്യാർഥികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്ന് അറിയാൻ കഴിഞ്ഞത്. ക്ഷുഭിതനായ മന്ത്രി ഉത്തരവാദികളായവർ നടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പുനൽകി. ദിവസങ്ങൾക്കുമുൻപ് ഛത്രപതി സംഭാജിനഗർ ജില്ലയിലെ ഹോസ്റ്റലുകളിൽ നടത്തിയ പരിശോധനയിലും അവസ്ഥ ഇതിനേക്കാൾ ശോചനീയമായിരുന്നുവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഹോസ്റ്റലുകളിൽ ടോയ്‌ലെറ്റ്, ബാത്ത്‌റൂം സൗകര്യങ്ങൾ പോലുമില്ല. സർക്കാർ ധാരാളം ഫണ്ടു നൽകിയിട്ടും ഹോസ്റ്റലുകളിൽ ഇത്തരം ദുരവസ്ഥകൾ കാണുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിലെ സാമൂഹികനീതി വകുപ്പ് നടത്തുന്ന ഹോസ്റ്റലുകൾ സന്ദർശിച്ച് അവസ്ഥ മെച്ചപ്പെടുത്താനുള്ള നടപടികൾ ഉടനുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News