ആര്യാടന്‍ ഷൗക്കത്തിനെതിരെ കടുത്ത നടപടി ഇല്ല; താക്കീതില്‍ ഒതുക്കി കെപിസിസി

ആര്യാടന്‍ ഷൗക്കത്തിനെതിരെ കടുത്ത നടപടി ഒഴിവാക്കി കെ പി സി സി നേതൃത്വം. ആര്യാടന്‍ ഷൗക്കത്തിനെതിരെയുള്ള നടപടി കെപിസിസി താക്കീതില്‍ ഒതുക്കി. ആര്യാടന്‍ ഫൗണ്ടേഷന്റെ പേരില്‍ റാലി നടത്തിയത് അച്ചടക്ക ലംഘനമാണെന്നും കെപിസിസി വിലയിരുത്തി. ആര്യാടന്‍ ഫൗണ്ടേഷന്റെ പരിപാടികള്‍ ഡിസിസിയെ മുന്‍കൂട്ടി അറിയിക്കണമെന്നും അച്ചടക്കലംഘനം ഇനി ആവര്‍ത്തിക്കരുതെന്നും ആര്യാടന്‍ ഫൗണ്ടേഷന്റെ പേരില്‍ സമാന്തര കമ്മിറ്റികള്‍ പാടില്ലെന്നും കെപിസിസി മുന്നറിയിപ്പ് നല്‍കി.

READ ALSO:മണ്ഡലകാല ഉണര്‍വില്‍ സന്നിധാനം; ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് എത്തിയത് 68, 241 പേര്‍

നിരുപാധികം ഖേദം പ്രകടിപ്പിച്ചതിനാല്‍ കടുത്ത നടപടി എടുക്കേണ്ടതില്ലെന്നും കെപിസിസി നേതൃത്വം തീരുമാനിച്ചു. ഷൗക്കത്തിനെതിരെയുള്ള നടപടി ആര്യാടന്‍ ഷൗക്കത്തിനെയും മലപ്പുറം ഡിസിസിയെയും കെപിസിസി അറിയിച്ചു. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതിന് ആര്യാടന്‍ ഷൗക്കത്തിന് കെപിസിസി വിലക്കേര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ഷൗക്കത്ത് പങ്കെടുക്കരുതെന്നും കോണ്‍ഗ്രസ് നിര്‍ദ്ദേശം നല്‍കിയിരുന്നു.

READ ALSO:സൗജന്യമായി ആധാർ പുതുക്കാനുള്ള അവസാന തീയതി; പരാതിയും നൽകാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News