ഇടപാടുകൾ നടക്കാത്ത യുപിഐ ഐഡികൾ ഡിസംബർ 31 കഴിഞ്ഞാൽ ബ്ലോക്ക് ആകും

ഒരു വർഷമോ അതിൽ കൂടുതലോ ഉപയോഗിക്കാത്ത അല്ലെങ്കിൽ ഇടപാടുകൾ ഒന്നും നടക്കാത്ത യുപിഐ ഐഡി ഡിസംബർ 31 കഴിഞ്ഞാൽ ബ്ലോക്ക് ചെയ്യുവാൻ തീരുമാനം. ഇതോടെ 2024 ജനുവരി 1 മുതൽ ഈ യുപിഐ ഐഡികള്‍ പ്രവർത്തനം നിലക്കും.

ALSO READ: ചവിട്ടി താഴ്ത്തുമ്പോഴും നേട്ടങ്ങൾ കൊയ്ത് കേരളം; പുതിയ റിപ്പോർട്ടിങ്ങനെ…

ഗൂഗിൾ പേ, ഫോൺ പേ, പേടിഎം പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഓൺലൈനായി പണം അയയ്‌ക്കാൻ യുപിഐ ഐഡി ഉപയോഗിക്കുന്നു. ഇവ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഒരു മൊബൈൽ നമ്പറിലേക്ക് ഒന്നിലധികം യുപിഐ ഐഡികൾ ലിങ്ക് ചെയ്തിട്ടുമുണ്ടാകാം.

ബ്ലോക്ക് ആകാതിരിക്കാനായി ഡിസംബർ 31-ന് മുമ്പ് പഴയ യുപിഐ ഐഡി സജീവമാക്കേണ്ടതുണ്ട്. ഇതിനായി യുപിഐ ഐഡി ഉപയോഗിച്ച് പണമിടപാടുകൾ നടത്തേണ്ടതുണ്ട്. ഉപയോക്താക്കൾ പഴയ യുപിഐ ഐഡി ഡീആക്ടിവേറ്റ് ചെയ്യാതെ തന്നെ പുതിയ മൊബൈലിലെ പുതിയ യുപിഐ ഐഡി ഐഡിയിലേക്ക് മൊബൈൽ നമ്പർ ലിങ്ക് ചെയ്യുന്നത് കൊണ്ടും ഐഡികൾ ബ്ലോക്ക് ചെയ്യാൻ തീരുമാനം നടക്കുന്നത്.

എൻസിപിഐയുടെ നിർദ്ദേശപ്രകാരം, എല്ലാ ബാങ്കുകളും മൂന്നാം കക്ഷി ആപ്പുകളും യുപിഐ ഐഡി നിർജ്ജീവമാക്കാൻ തുടങ്ങിയിട്ടുണ്ട്. പഴയ യുപിഐ ഐഡി ഉപയോഗിച്ചുള്ള തട്ടിപ്പുകൾ കൂടാൻ സാധ്യതയുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ഇത് തടയാൻ എൻപിസിഐ നിർദേശം നൽകി.

ALSO READ: പാസ്‌പോര്‍ട്ടിന് സമാനമായ നടപടികൾ; ആധാറിന് അപേക്ഷിക്കുന്നവർക്ക് ഫിസിക്കൽ വേരിഫിക്കേഷനും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News