ബിജെപിക്ക് വോട്ടില്ല! സമൂഹമാധ്യമങ്ങളില്‍ പ്രചരണം ശക്തം

ബിജെപിക്ക് വോട്ടില്ല എന്ന ബാനറുമായി വലിയൊരു സംഘം നടത്തുന്ന റാലിയുടെ ചിത്രം പങ്കുവച്ച് ബിജെപിക്ക് വോട്ടില്ലെന്ന പ്രചരണം ശക്തമാകുന്നു. ഇലക്ട്രല്‍ ബോണ്ട് വിഷയത്തില്‍ അടക്കം കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ സമൂഹമാധ്യമത്തില്‍ ഐ വില്‍ നോട്ട് വോട്ട് ഫോര്‍ ദ ബിജെപി ഇന്‍ ലോക്‌സഭ ഇലക്ഷന്‍സ് 2024 (ഞാന്‍ ബിജെപിക്ക് വോട്ട് ചെയ്യില്ല ബിജെപിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍)എന്ന പ്രചരണമാണ് ട്രെന്‍ഡിംഗാകുന്നത്.

ALSO READ:  സഹോദരന്റെ ഓർമ്മകളിൽ; വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ച് നടി സുജിത

ഇത്തവണ നാനൂറ് സീറ്റ് എന്ന രാഷ്ട്രീയ മുദ്രാവാക്യം ഉയര്‍ത്തി വോട്ടു ചോദിക്കാനിറങ്ങുന്ന ബിജെപിക്ക് ഈ പ്രചരണം തലവേദനയായിരിക്കുകയാണ്. എക്‌സിലടക്കം പ്രചരിക്കുന്ന ഈ ഹാഷ്ടാഗിന് താഴെയായി നിരവധി പേരാണ് അനുകൂലമായി മറുപടി നല്‍കുന്നത്. പ്രതികൂലിച്ചും കമന്റുകള്‍ വരുന്നുണ്ടെങ്കിലും ബിജെപിക്ക് എതിരെ നിരവധി ആരോപണങ്ങളാ് പലരും ഉയര്‍ത്തുന്നത്.

ALSO READ:  ‘ഷാജി പാപ്പനും പിള്ളേരും മൂന്നാമതും വരുവാ കേട്ടോ’, സർപ്രൈസ് പൊട്ടിച്ച് മിഥുൻ മാനുവൽ തോമസും ജയസൂര്യയും

ബിജെപിക്ക് വോട്ട് ചെയ്യില്ലെങ്കിലും കാര്യമില്ല ഇവിഎം ഹാക്ക് ചെയ്യപ്പെടും. ബിജെപിക്കോ അവരുടെ സഖ്യത്തിനോ വോട്ട് ചെയ്യില്ല. ജീവിതത്തിലൊരിക്കലും ബിജെപിക്ക് വോട്ടു ചെയ്യില്ല. ബിജെപിക്ക് മാത്രമല്ല മോദിക്കും വോട്ടില്ല. വോട്ടെ ചെയ്യില്ല എന്നടക്കം നിരവധി കമന്റുകളാണ് സമൂഹമാധ്യമങ്ങളില്‍ വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News