വെള്ളം പോലും കൊടുക്കാത്ത ക്രൂരത; പലസ്‌തീൻ തടവുകാരോട് ഇസ്രയേൽ ഭീകരത തുടരുന്നു

Gasa

ഇസ്രയേൽ പലസ്‌തീൻ തടവുകാരോട് കാട്ടുന്ന നിരവധി ക്രൂരതകളാണ് പുറത്ത് വന്നത്. ലോകമനസ്സാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഇപ്പോഴും ഗാസയിൽ നടക്കുന്നത് .
ഇസ്രയേൽ തടവിൽനിന്ന്‌ മോചിപ്പിക്കപ്പെട്ട ഗാസയിലെ മഹ്‌മൂദ്‌ അൽ നബുൽസി പറഞ്ഞത് പ്രകാരം വെള്ളം പോലും നൽകാതെ തല്ലിച്ചതക്കുകയായിരുന്നു എന്നാണ്‌. അൽ അമലിലെ വീട്ടിൽനിന്നാണ്‌ 70കാരനായ നബുൽസിയെ പിടിച്ചുകൊണ്ടുപോയത്‌. അസുഖബാധിതനാണെന്നും എഴുന്നേൽക്കാൻ വയ്യെന്നും അറിയിച്ചിരുന്നു. എങ്കിലും അറസ്റ്റ് ചെയ്‌ത്‌ 10 ദിവസമാണ് തടവിലിട്ടത്. നാലുദിവസമാണ് വെള്ളം പോലും കൊടുക്കാതിരുന്നത്. ദാഹിച്ചിരിക്കുമ്പോൾ മുന്നിലെ തറയിൽ വെള്ളം ഒഴിച്ചുകളയുകയായിരുന്നു ഇസ്രയേൽ സൈന്യം. ക്രൂരമായ ഓർമ്മകളെ കുറിച്ച് നബുൽസി മനസ്സ് തുറന്നു.

ALSO READ: വിദേശ ഫണ്ടിംഗ് കേസ്; എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായ ഹർഷ് മന്ദറിൻ്റെ വീട്ടിലും ഓഫീസിലും സിബിഐ റൈഡ്

ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27,019 ആയി. ഇസ്രയേൽ ആക്രമണങ്ങളിൽ 24 മണിക്കൂറിനുള്ളിൽ 118 പേരാണ് ഗാസയിൽ കൊല്ലപ്പെട്ടെന്ന്‌ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി മുന്നറിയിപ്പ് നൽകിയതനുസരിച്ച് ഇസ്രയേൽ യുദ്ധം ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ വലിയ പ്രാദേശിക സംഘർഷമായി വ്യാപിക്കും. അമേരിക്കയിലെ ചിക്കാഗോ സിറ്റി കൗൺസിൽ ഗാസയിൽ വെടിനിർത്തൽ വേണമെന്ന പ്രമേയം പാസാക്കിയിരുന്നു. അതേസമയം, മുൻ സൈനിക മേധാവികളായ മോഷെ യാലോണും ഡാൻ ഹാലുത്‌സും ഉൾപ്പെടെ ഒമ്പത് പേർ ക്രിമിനൽ കേസുകൾ ഉള്ളപ്പോൾ ബെന്യാമിൻ നെതന്യാഹു പ്രധാനമന്ത്രി സ്ഥാനം വഹിക്കുന്നത്‌ ശരിയല്ലെന്ന് കാണിച്ച്‌ ഇസ്രയേൽ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News