കനത്ത മഴയിലും കൊച്ചിയില്‍ വെള്ളക്കെട്ടില്ല: സംതൃപ്‌തി പ്രകടിപ്പിച്ച്‌ ഹൈക്കോടതി

കനത്ത മഴയിലും കൊച്ചി നഗരത്തിൽ മുൻവർഷങ്ങളിലെപ്പോലെ വെള്ളക്കെട്ടില്ലാത്തതിൽ സംതൃപ്‌തി പ്രകടിപ്പിച്ച്‌ ഹൈക്കോടതി. വെള്ളക്കെട്ട്‌ ഒഴിവാക്കാൻ കോർപറേഷനും കളക്ടർ അധ്യക്ഷനായ സമിതിയും ഇടപെടൽ നടത്തിയെന്നും കോടതി നിരീക്ഷിച്ചു.നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.

ALSO READ: ഉയർന്ന വിമാന നിരക്ക്‌ പ്രവാസികളെ വലയ്ക്കുന്നു: മുഖ്യമന്ത്രി കേന്ദ്ര വ്യോമയാന മന്ത്രിക്ക്‌ കത്തയച്ചു

കനത്ത മഴയിലും കൊച്ചി നഗരത്തിൽ മുൻവർഷങ്ങളിലെപ്പോലെ വെള്ളക്കെട്ടില്ലാത്തതിൽ കോടതി സംതൃപ്തി പ്രകടിപ്പിച്ചു. ഇക്കുറി വെള്ളക്കെട്ട്‌ താരതമ്യേന കുറഞ്ഞതായും എംജി റോഡിൽ അടക്കം വെള്ളക്കെട്ടില്ലെന്നത്‌ ആശ്വാസം നൽകുന്നതായും കോടതി പറഞ്ഞു. വെള്ളക്കെട്ട്‌ ഒഴിവാക്കാൻ കോർപറേഷനും കളക്ടർ അധ്യക്ഷനായ സമിതിയും ഇടപെടൽ നടത്തിയെന്നും കോടതി വിലയിരുത്തി.

ALSO READ: ‘സിനിമയിൽ നായികയാക്കാം’; യുവനടിയില്‍ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത നിർമാതാവ് പിടിയിൽ

കാന തുറക്കാതെ വൃത്തിയാക്കുന്ന സക്‌ഷൻ കം ജറ്റിങ്‌ മെഷീൻ ഫലപ്രദമാണ്‌. ചെറിയ തോതിൽ വെള്ളക്കെട്ടുള്ള കെഎസ്‌ആർടിസി സ്‌റ്റാൻഡ്‌, കലാഭവൻ റോഡ്‌ അടക്കമുള്ള സ്ഥലങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന്‌ കോടതി നിർദേശിച്ചു. ഹർജി വെള്ളിയാഴ്‌ച
വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News