മോദി പരാമർശത്തെ തുടർന്നുള്ള അപകീർത്തിക്കേസിൽ സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയിൽ നൽകിയ അപ്പീലിലെ വിധിയിൽ പ്രതികരിച്ച് എഐസിസി സംഘടനാ കാര്യ സെക്രെട്ടറി കെസി വേണുഗോപാൽ.ഇങ്ങനെയൊരു വിധി പ്രതീക്ഷിച്ചതാണെന്നും അപ്പീൽ തള്ളിയതിൽ അതിശയമില്ലെന്നും കെസി വേണുഗോപാൽ പ്രതികരിച്ചു. വർത്തമാന കാല ഗുജറാത്തിൽ നിന്ന് മറ്റൊരു വിധി പ്രതീക്ഷിക്കുന്നില്ലെന്നും വിധിക്കെതിരെ അടിയന്തിരമായി സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
also read:രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി, അയോഗ്യത തുടരും, അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി തള്ളി
ഹൈക്കോടതി വിധി നിർഭാഗ്യകരമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപിയും പ്രതികരിച്ചു. നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും സ്‌പ്രേയിം കോടതിയിലേക്ക് നീങ്ങുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപിയും അറിയിച്ചു.
also read :മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം, ഇൻക്വസ്റ്റ് പൂർത്തിയായി
ഇത്തരം വിധികൾക്കൊന്നും രാഹുൽ ഗാന്ധിയുടെയോ കോൺഗ്രസ്സിന്റേയോ ജനങ്ങളെ ഒന്നിപ്പിക്കാനുള്ള ദൗത്യങ്ങളിൽ നിന്ന് പുറകോട്ടാക്കാൻ സാധിക്കില്ലെന്നും , പൂർവാധികം ശക്തി നല്കുകയെ ഉള്ളൂവെന്നും കെസി വേണുഗോപാൽ പറഞ്ഞു.ഗുജറാത്ത് പോലൊരു സംസ്ഥാനത്തിൽ നിന്ന് ഇത്തരമൊരു സാഹചര്യത്തിൽ,നീതി ലഭിക്കുമെന്ന് എങ്ങിനെ വിശ്വസിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.ഇത്തരം വിധികൾ കോൺഗ്രസിന് ലഭിക്കുന്ന അവസരങ്ങളാണെന്നും അദ്ദേഹം പ്രതികരിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here