മറ്റുള്ളവര്‍ക്ക് പ്രകാശമായ നോഹയെന്ന 15 -കാരന്‍ ഓർമയായി, ചാരിറ്റിക്ക് വേണ്ടി ആ മിടുക്കന്‍ സമാഹരിച്ചത് മൂന്നുകോടിയോളം രൂപ

ചിലര്‍ തങ്ങളുടെ ജീവിതത്തിലൂടെ ലോകത്തിന് വെളിച്ചം പകര്‍ന്നു കൊടുക്കുന്നവരാണ്. അതില്‍ പെട്ടൊരാളാണ് എസെക്‌സില്‍ നിന്നുള്ള നോഹ. ചാരിറ്റിക്ക് വേണ്ടി ആ മിടുക്കന്‍ തന്റെ പ്രൊജക്ടിലൂടെ സമാഹരിച്ചത് ഏകദേശം മൂന്നുകോടി രൂപയാണ്. എന്നാല്‍, അനേകം മനുഷ്യരുടെ ജീവിതത്തിന് നന്മയുടെ പ്രകാശം ചൊരിഞ്ഞ ആ 15 -കാരന്‍ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. ലോകമെമ്പാടുമുള്ള കലാകാരന്മാരുമായി സഹകരിച്ച് നടത്തിയ പ്രൊജക്ടിലൂടെയാണ് നോഹ ചാരിറ്റിക്ക് വേണ്ടി പണം കണ്ടെത്തിയത്.

also read: കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് നയത്തിനെതിരെ രാപ്പകല്‍ ധര്‍ണ

ഹൈഡ്രോസെഫാലസ്, അപസ്മാരം, സെറിബ്രല്‍ പാള്‍സി എന്നീ അവസ്ഥകളുള്ള കുട്ടിയായിരുന്നു നോഹ.അവന്‍ ബാക്ക്ഗ്രൗണ്ട് ബോബ് എന്ന പേരിലും അറിയപ്പെടുന്നു. നോഹയുടെ മരണവിവരം പുറത്ത് വിട്ടത് അവന്റെ കുടുംബം തന്നെയാണ്. വേദനയില്ലാത്ത മരണമായിരുന്നു അവന്റേത് എന്നും അവസാന നിമിഷങ്ങളില്‍ അവന്റെ പ്രിയപ്പെട്ടവരെല്ലാം അവനൊപ്പമുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തങ്ങളുടെ മകനെ കുറിച്ചോര്‍ത്ത് ഞങ്ങള്‍ക്ക് വളരെ അധികം അഭിമാനമുണ്ട്. ഒരുപാട് നല്ല ഓര്‍മ്മകള്‍ നല്‍കിയിട്ടാണ് അവന്‍ പോയിരിക്കുന്നത് എന്നാണ് നോഹയുടെ മരണശേഷം അവന്റെ അച്ഛന്‍ പ്രതികരിച്ചത്.

also read:ദുബായ് ഭരണാധികാരികളുടെ ചിത്രങ്ങളുമായി പുതിയ നാണയം പുറത്തിറക്കി

കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ സമയത്ത് സ്‌കൂളില്ലാത്തത് കാരണം നേരം കൊല്ലാന്‍ കാര്‍ഡ്‌ബോര്‍ഡില്‍ വരച്ച് തുടങ്ങിയതാണ് നോഹ. അച്ഛനായ നാതന്‍ ജോണ്‍സാണ് തന്റെ മകനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ ആദ്യമായി പോസ്റ്റ് ഇടുന്നത്. എന്നാല്‍ പ്രതീക്ഷിക്കാതെ തന്നെ ലോകമെമ്പാടുനിന്നുമായി അനേകം കലാകാരന്മാര്‍ അവനൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കാനായി മുന്നോട്ട് വന്നു. അവന്റെ പ്രൊജക്ടില്‍ പ്രവര്‍ത്തിച്ചവരില്‍ എഡ് ഷീരനും ഗ്രേസണ്‍ പെറിയും ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളും ഉള്‍പ്പെടുന്നു. ഇതിന്റെ ഭാഗമായി നിരവധി ചിത്രപ്രദര്‍ശനങ്ങളും നിരവധി പുസ്തകങ്ങള്‍ അവന്റെ കുടുംബം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിലൂടെ വലിയ തുകയാണ് അവന്‍ തന്നെ ചികിത്സിക്കുന്ന കോള്‍ചെസ്റ്റര്‍ ആന്‍ഡ് ഇപ്സ്വിച്ച് ഹോസ്പിറ്റല്‍സ് ചാരിറ്റിക്ക് നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News