ഇത് കലക്കൻ പ്രകടനത്തിന്! നോഹ സദൗഇ ബ്ലാസ്റ്റേഴ്‌സിന്റെ സെപ്റ്റംബറിലെ മികച്ച പ്ലെയർ

NOAH

മൊറോക്കൻ ഫോർവേഡ് താരം നോഹ സദൗഇയെ സെപ്റ്റംബറിൽ ഫാൻസ്‌ പ്ലയെർ ഓഫ് ദ മ ന്തായി തെരെഞ്ഞെടുത്തത് കേരളം ബ്ലാസ്‌റ്റേഴ്‌സ്. ഈ സീസണിലെ മിന്നും പ്രകടനത്തിലാണ് താരത്തിനെ തേടി ഈ അംഗീകാരമെത്തിയത്.

ALSO READ; മാസ്സ് റീ എൻട്രി നടത്താൻ ഡസ്റ്റർ: മുഖം മിനുക്കി പുതിയ മോഡൽ ഉടൻ എത്തിയേക്കും

ഈ സീസണിൽ എട്ട് മത്സരങ്ങളിൽ ബൂട്ടണിഞ്ഞ നോഹ ഒൻപത് തവണയാണ് വല കുലുക്കിയത്. ബ്ലാസ്റ്റേഴ്സിന്റെ മൊത്തത്തിലുള്ള പ്രകടനം മികച്ചതാക്കുന്നതിലടക്കം താരം നിർണ്ണായക പങ്കാണ് വഹിച്ചത്. ക്ലബ്ബിലെത്തി വളരെ ചെറിയ കാലയളവിൽ തന്നെ അദ്ദേഹത്തിന് മുൻനിര താരങ്ങളുടെ പട്ടികയിലും ഇടംപിടിക്കാൻ കഴിഞ്ഞു. ഇതുവരെ അഞ്ച് പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരം നേടിയ നോഹ ഡ്യുറൻഡ് കപ്പ് ഗോൾഡൻ ബൂട്ടും സ്വന്തമാക്കിയിട്ടുണ്ട്.

ENGLISH SUMMARY: NOAH SADAOUI SELECTED AS THE BEST PLAYER OF THE MONTH SEPTEMBER BY KERALA BLASTERS FC

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News