ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നര്‍ഗേസ് മൊഹമ്മദിക്ക്

2023ലെ നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബോല്‍ സമ്മാനം നര്‍ഗേസ് മൊഹമ്മദിക്ക് ലഭിച്ചു. ഇറാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകയാണ് നര്‍ഗേസ്.

Also Read : ‘ആ പോസ്റ്റ് ആകസ്മികമായിരുന്നു, അവന്റെ ജന്മദിനമാണെന്ന് ഞാന്‍ മറന്നുപോയി’-മമ്മൂട്ടി

ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ നര്‍ഗസ് പതിമൂന്ന് തവണ അറസ്റ്റിലായിട്ടുണ്ട്. വിവിധ കുറ്റങ്ങള്‍ ചുമത്തി കൃത്യമായ വിചാരണ പോലും കൂടാതെ 31 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് നര്‍ഗേസ് മുഹമ്മദിക്ക് വിധിച്ചിരിക്കുന്നത്.

ഈ വര്‍ഷത്തെ നൊബോല്‍ സമ്മാനം ലഭിക്കുമ്പോഴും നര്‍ഗേസ് ജയിലിലാണ്. ഇറാന്‍ ഭരണകൂടത്തിന്‍റെ മനുഷ്യാവകാശ വിരുദ്ധ നടപടികള്‍ക്കെതിരായ പോരാട്ടങ്ങളുടെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന നർഗസ് ജയിലില്‍ വെച്ചാണ് പുരസ്കാര വാര്‍ത്ത അറിഞ്ഞത്.

ഇറാനിലെ വനിതകളെ അടിച്ചമര്‍ത്തുന്നതിന് എതിരെയും എല്ലാവര്‍ക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കാനും അവര്‍ നടത്തിയ പോരാട്ടത്തിനാണ് പുരസ്‌കാരമെന്ന് നേബേല്‍ പുരസ്‌കാര സമിതി അറിയിച്ചു. നര്‍ഗേസ് മൊഹമ്മദിയുടെ പോരാട്ടം മൂലം അവര്‍ക്ക് വ്യക്തിപരമായ വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് നോബേല്‍ കമ്മിറ്റി വിലയിരുത്തി.

2016 മേയിൽ വധശിക്ഷ നിർത്തലാക്കുന്നതിന് വേണ്ടി പ്രചാരണം നടത്തുന്ന മനുഷ്യാവകാശ പ്രസ്ഥാനം സ്ഥാപിച്ചതിന് ഇറാൻ നർഗസിനെ 16 വർഷം തടവിന് ശിക്ഷിച്ചു. 2022ൽ ബി.ബി.സിയുടെ 100 സ്‍ത്രീകളുടെ പട്ടികയിൽ നര്‍ഗേസ് ഇടം നേടിയിരുന്നു.

2003ൽ നര്‍ഗേസ്  സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ ഷിറിൻ എബാദിയുടെ നേതൃത്വത്തിൽ ഡിഫൻഡേഴ്‌സ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് സെന്ററിൽ ചേർന്നിരുന്നു. ഇമാം ഖാംനഈ ഇന്റർനാഷനൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയ നര്‍ഗേസ് നിരവധി പത്രങ്ങളിൽ ജോലി ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News