സമാധാനത്തിനുള്ള നോബൽ സമ്മാനം ജാപ്പനീസ് സംഘടനയായ നിഹോണ്‍ ഹിഡാന്‍ക്യോയ്ക്ക്

nobel prize

2024 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ജാപ്പനീസ് സംഘടനയായ നിഹോണ്‍ ഹിഡാന്‍ക്യോയ്ക്ക്.
ഹിരോഷിമ, നാഗസാക്കി എന്നിവിടങ്ങളിൽ നിന്നുള്ള അണുബോംബിനെ അതിജീവിച്ചവരുടെ ജനകീയ പ്രസ്ഥാനമാണ് ഈ സംഘടനയാണിത്. ഹിബകുഷ എന്നും ഇത് അറിയപ്പെടുന്നു.

ALSO READ: ദുബായില്‍ നടക്കുന്ന ജിടെക്സ് ടെക്നോളജി ഇവന്റിലേക്ക് കേരളത്തില്‍നിന്ന് 30 കമ്പനികള്‍

“ആണവായുധങ്ങളില്ലാത്ത ഒരു ലോകം കൈവരിക്കാനും ഇനിയൊരിക്കലും ആണവായുധങ്ങൾ ഉപയോഗിക്കരുതെന്നുമുള്ള ആഹ്വാനത്തിനുമാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.ആണവായുധങ്ങള്‍ മൂലമുണ്ടാകുന്ന നഷ്ടങ്ങൾ എങ്ങനെയാകുമെന്ന് മനസ്സിലാക്കാനും ഹിബാകുഷ ആഗോളതലത്തില്‍ നമ്മെ സഹായിക്കുന്നുവെന്നും നൊബേല്‍ കമ്മിറ്റി പറഞ്ഞു. ആണവായുധങ്ങള്‍ക്കെതിരെ ലോകമെമ്പാടും വ്യാപകമായ എതിര്‍പ്പുണ്ടാക്കുവാനും ഏകീകരിക്കാനും ഹിബാകുഷ വലിയ പങ്കുവഹിച്ചുവെന്നും നോബെൽകമ്മിറ്റി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys