സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം അമേരിക്കന്‍ വിദഗ്ധര്‍ക്ക്

nobel-economics

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൂന്നു അക്കാദമിക് വിദഗ്ധര്‍ക്ക് ഈ വര്‍ഷത്തെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം. ദാരന്‍ അകെമോഗ്ലു, സൈമണ്‍ ജോണ്‍സണ്‍, ജെയിംസ് റോബിന്‍സണ്‍ എന്നിവര്‍ക്കാണ് നൊബേല്‍ ലഭിച്ചത്. സ്ഥാപനങ്ങള്‍ എങ്ങനെ രൂപവത്കരിക്കപ്പെടുകയും അഭിവൃദ്ധിയെ ബാധിക്കുകയും ചെയ്യുന്നുവെന്ന പഠനത്തിനാണ് നൊബേല്‍.

Also Read: ‘കൊറിയര്‍ തടഞ്ഞുവെച്ചിട്ടുണ്ടെന്ന് പറഞ്ഞു, തുടര്‍ന്ന് വെര്‍ച്വല്‍ അറസ്റ്റ്’; മാലാപാര്‍വതിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമം

രാജ്യങ്ങള്‍ തമ്മിലുള്ള വരുമാനത്തിലെ വലിയ അന്തരം കുറയ്ക്കുക എന്നത് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായിരുന്നെന്നും ഈ ലക്ഷ്യം നേടുന്നതിന് സാമൂഹിക സ്ഥാപനങ്ങളുടെ പ്രാധാന്യം പുരസ്‌കാര ജേതാക്കള്‍ കാണിച്ചുതന്നുവെന്നും പുരസ്‌കാര സമിതി അധ്യക്ഷന്‍ ജേക്കബ് സ്വെന്‍സ്സന്‍ വിലയിരുത്തി. ദാരന്‍ അകെമൊഗ്ലുവും സൈമണ്‍ ജോണ്‍സണും മസ്സാച്ച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും ജെയിംസ് റോബിന്‍സണ്‍ ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലുമാണ് സേവനം ചെയ്യുന്നത്.

ഇതോടെ ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരത്തിന് അവസാനമായി. സ്വെറിജസ് റിക്‌സ്ബാങ്ക് പ്രൈസ് എന്നും സാമ്പത്തികശാസ്ത്ര നൊബേല്‍ അറിയപ്പെടുന്നു. 1.1 മില്യണ്‍ ഡോളര്‍ ആണ് പുരസ്‌കാരത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News