നോയിഡയിൽ ലിഫ്റ്റ് തകർന്നുണ്ടായ അപകടത്തിൽ മരണം 8 ആയി

നോയിഡയിൽ ലിഫ്റ്റ് തകർന്നുണ്ടായ അപകടത്തിൽ മരണം 8 ആയി. ഗുരുതരമായി പരുക്കേറ്റ നാല് തൊഴിലാളികൾ കൂടി മരണപ്പെട്ടു. നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ പതിനാലാം നിലയിൽനിന്നാണ് ലിഫ്റ്റ് താഴെ വീണത്. ഗ്രേറ്റർ നോയിഡയിലെ അമ്രപാലി ബിൽഡേഴ്‌സിന്‍റെ നിർമ്മാണ സ്ഥലത്താണ് അപകടം സംഭവിച്ചത്.

ALSO READ: നിപ നിയന്ത്രണങ്ങൾ ലംഘിച്ച് നടത്തിയ ടീം സെലക്ഷൻ നിർത്തിവെപ്പിച്ചു

ഗ്രേറ്റർ നോയിഡയിലെ അമ്രപാലി ഗ്രൂപ്പിന്‍റെ ഡ്രീം വാലി പ്രോജക്ട് സൈറ്റിൽ രാവിലെ 8 മണിയോടെയാണ് അപകടം നടന്നത്. ലിഫ്റ്റ് തകരാനുള്ള കാരണത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ഗ്രേറ്റർ നോയിഡ ജില്ലാ മജിസ്‌ട്രേറ്റ് മനീഷ് വർമ ​പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News