നടന്‍ സല്‍മാന്‍ ഖാനും കൊലപ്പെട്ട മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖിയുടെ മകനും എംഎല്‍എയുമായ സീഷന്‍ സിദ്ദിഖിക്കും നേരെ വധ ഭീഷണി ഉയര്‍ത്തിയ സംഭവത്തില്‍ 20-വയസുകാരന്‍ അറസ്റ്റില്‍. പണം നല്‍കിയില്ലെങ്കില്‍ സല്‍മാന്‍ ഖാനെയും സീഷനെയും കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി.
സംഭവത്തില്‍ മുംബൈ പൊലീസ് നോയിഡയില്‍വെച്ചാണ് ഗുര്‍ഫാന്‍ ഖാന്‍ എന്നയാളെ കസ്റ്റഡിയിലെടുത്തത്. അഞ്ച് കോടിരൂപയാണ് ആവശ്യപ്പെട്ടായിരുന്നു ഭീഷണി സന്ദേശം. സല്‍മാന്‍ ഖാനെയും സീഷനെയും കൊലപ്പെടുത്തുമെന്ന് പറഞ്ഞ് സീഷന്‍ സിദ്ദിഖിയുടെ ഓഫീസിലേക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
തുടര്‍ന്ന് ഓഫീസ് ജീവനക്കാരന്‍ നല്‍കിയ പരാതിയില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. നേരത്തെ ലോറന്‍സ് ബിഷ്ണോയിയുടെ സഘത്തില്‍ നിന്ന് സല്‍മാന്‍ ഖാന്‍ വധഭീഷണി ഉണ്ടായിരുന്നു.
തുടര്‍ന്ന് മുംബൈ പൊലീസ് താരത്തിന്റെ സുരക്ഷ ശക്തമാക്കിയിരുന്നു. ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം ദിവസങ്ങള്‍ക്ക് മുമ്പ് ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സീഷന്‍ സിദ്ദിഖിക്കും നടന്‍ സല്‍മാന്‍ ഖാനും നേരെ ഭീഷണികള്‍ ഉയര്‍ന്നിരുന്നത്.
Also Read : പത്ത് വയസ്സുകാരനെയും വെറുതെവിടാതെ ബിഷ്‌ണോയ് ഗ്യാങ്; ആത്മീയ പ്രഭാഷകന്‍ അഭിനവ് അറോറക്കും ഭീഷണി
അതേസമയം ലോറൻസ് ബിഷ്‌ണോയിയുടെ സംഘം ഭീഷണിപ്പെടുത്തിയെന്ന് പത്ത് വയസ്സുള്ള ആത്മീയ പ്രഭാഷകൻ അഭിനവ് അറോറയുടെ കുടുംബം അവകാശപ്പെട്ടു. തിങ്കളാഴ്ചയായിരുന്നു ഭീഷണി. ആത്മീയ പ്രവർത്തനമാണ് അഭിനവിൻ്റെ മാർഗമെന്നും മറ്റൊന്നും ചെയ്തിട്ടില്ലെന്നും അമ്മ ജ്യോതി അറോറ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ പ്രഭാഷണ വീഡിയോകൾ ചെയ്യുന്ന അഭിനവിന് ഏറെ ഫാൻസുണ്ട്. രാത്രി മിസ് കോളും പകൽ അതേ നമ്പറിൽ നിന്ന് അഭിനവിനെ കൊല്ലുമെന്ന ഭീഷണി സന്ദേശവും ലഭിച്ചെന്ന് അമ്മ പറഞ്ഞു. ഡൽഹിയിൽ നിന്നുള്ളയാളാണ് അഭിനവ് അറോറ.
Read Also: വീണ്ടും ‘ഡിജിറ്റൽ അറസ്റ്റ്’; വീട്ടമ്മക്ക് നഷ്ടമായത് 14 ലക്ഷം രൂപ
മൂന്ന് വയസ്സുള്ളപ്പോൾ അഭിനവ് ആത്മീയ യാത്ര ആരംഭിച്ചതായി കുടുംബം അവകാശപ്പെടുന്നു. അഭിനവിനെ സ്വാമി രാമഭദ്രാചാര്യ ശകാരിച്ചത് നേരത്തേ വൈറലായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here