പുതിയ ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌വാച്ച് പുറത്തിറക്കി നോയ്‌സ് ഫിറ്റ്

പുതിയ ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌വാച്ച് പുറത്തിറക്കി നോയ്‌സ്ഫിറ്റ്. പ്രീമിയം ക്വാളിറ്റിയിൽ വരുന്ന ഈ സ്‌മാര്‍ട്ട്‌വാച്ച് നോയ്‌സ്‌ഫിറ്റ് ഒറിജിന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ദിവസമുള്ള ഉപയോഗത്തിന് ഉപകരിക്കുന്ന രീതിയില്‍ പുതിയ സാങ്കേതിക സൗകര്യങ്ങളോടെയാണ് ഈ വാച്ച് പുറത്തിറക്കിയത്.

ALSO READ: ‘നീറ്റ്’ ക്രമക്കേടിൽ സമഗ്ര അന്വേഷണം വേണം; കേന്ദ്രമന്ത്രിക്ക് കത്തയച്ച് മന്ത്രി ആർ ബിന്ദു

30 ശതമാനം അധികം വേഗതയില്‍ പ്രതികരണവും മെച്ചപ്പെട്ട പ്രൊസസിംഗ് പവറും ഇതിലുണ്ട് . യൂസര്‍മാരുടെ തെറ്റുകള്‍ ഒഴിവാക്കാനായി മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പുതിയ നെബുല യുഐ മെനു ലേഔട്ടിലും ഐക്കണുകളിലും മാറ്റം വരുത്തിയത് കൂടുതല്‍ യൂസര്‍ഫ്രണ്ട്‌ലിയാക്കുന്നു. വാട്ടര്‍ റെസിസ്റ്റന്‍റ് സംവിധാനം, 100ലധികം സ്പോര്‍ട്‌സ് മോഡുകള്‍, ഫാസ്റ്റ്-ചാര്‍ജിംഗ് എന്നിവയും ഇതിന്റെ സവിഷേതകളാണ്. ഫോണ്‍കോളുകള്‍ കട്ട് ചെയ്യാനും റിമോട്ടായി ഫോട്ടോകള്‍ എടുക്കാനും ഇതിനു കഴിയും.

മെച്ചപ്പെട്ട ബയോമെട്രിക് സെന്‍സറുകള്‍, ഹൃദയമിടിപ്പ്, ഉറക്കം, രക്തത്തിലെ ഓക്‌സിജന്‍റെ അളവ്, സ്ട്രെസ് എന്നിവയെല്ലാം ഇതിലൂടെ അറിയാം. ആകര്‍ഷകമായ ഡിസൈനും വാച്ചിനെ ശ്രദ്ധേയമാക്കുന്നു. മികച്ച ഫിനിഷിംഗും സ്റ്റെയ്‌ന്‍ലെസ് സ്റ്റീല്‍ ഡ‍ിസൈനും ആകര്‍ഷകം. മൂന്ന് തരത്തിലുള്ള സ്ട്രാപ്പുകളില്‍ ആറ് നിറങ്ങളിലായി ഈ വാച്ച് ലഭ്യമാണ്.

ALSO READ: ‘കീം’ ആദ്യ ഓൺലൈൻ പരീക്ഷ ചരിത്ര വിജയം, 79,044 പേർ പരീക്ഷയെഴുതി: മന്ത്രി ഡോ. ബിന്ദു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News