ലോക്സഭാ തിരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പണത്തിനുള്ള സമയപരിധി ഇന്ന് അവസാനിക്കും . 17 സംസ്ഥാനങ്ങളിലും 4 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 ലോക്സഭാ സീറ്റുകളിൽ ഏപ്രിൽ 19 നാണ് വോട്ടെടുപ്പ് നടക്കുക. നാമ നിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന മാർച്ച് നാളെ നടക്കും. പത്രികകൾ പിൻവലിക്കാനുള്ള സമയം മാർച്ച് 30 വരെയാണ്. കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരി, സർബാനന്ദ സോനോവാൾ, കിരൺ റിജിജു, ജിതേന്ദ്ര സിങ്, കോൺഗ്രസ് നേതാവ് നകുൽ നാഥ് എന്നിവരുടെ മണ്ഡലങ്ങളിളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ്.
17 സംസ്ഥാനങ്ങളിലും 4 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 സീറ്റുകളിലേക്കാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. സിക്കിം, അരുണാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ നാമ നിർദേശപത്രിക സമർപ്പിക്കാനുള്ള സമയപരിധിയും ഇന്ന് അവസാനിക്കും. അതേസമയം ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറിലെ നാല് മണ്ഡലങ്ങളിൽ നാമനിർദ്ദേശ പത്രികകൾ മാർച്ച് 28 വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധനകൾക്ക് ശേഷം പത്രികകൾ പിൻവലിക്കാനുള്ള സമയപരിധി ഏപ്രിൽ രണ്ടാണ്. പ്രദേശിക ഉത്സവങ്ങൾ കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതികളിൽ മാറ്റം വരുത്തിയത്. കേരളത്തിൽ ഏപ്രിൽ 26നു രണ്ടാം ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുക. ഏപ്രിൽ നാലിനു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി അവസാനിക്കും.
Also Read: ലോക്സഭ തെരഞ്ഞെടുപ്പ്; ബഹ്‌റൈനിൽ എൽഡിഎഫ് കൺവൻഷൻ നടന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here