അഹിന്ദുക്കൾക്ക് പ്രവേശനമില്ല; ക്ഷേത്രത്തിൽ ബാനർ വീണ്ടും പുനഃസ്ഥാപിച്ചു

അഹിന്ദുക്കൾക്ക് പ്രവേശനം വിലക്കി പഴനി ക്ഷേത്രം.വിലക്ക് അറിയിച്ചുകൊണ്ടുള്ള ബാനർ വീണ്ടും ക്ഷേത്രത്തിൽ പുനഃസ്ഥാപിച്ചു. ബാനർ പുനഃസ്ഥാപിക്കാൻ മദ്രാസ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. കേസ് നാളെ വീണ്ടും ഹൈക്കോടതി പരിഗണിക്കും. ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു അഹിന്ദുക്കൾക്ക് പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള ബോർഡ് ആദ്യം നീക്കിയത്. അതിന് പിന്നാലെ മറ്റൊരു വിഭാഗത്തിന്റെ ആളുകൾ ക്ഷേത്രത്തിലേക്ക് കടക്കാൻ ശ്രമിച്ചത് വലിയ വിവാദമായിരുന്നു. ഇതിനെതിരെ വിവിധ ഹൈന്ദവ സംഘടനകൾ പ്രതിഷേധം ഉന്നയിക്കുകയും ചെയ്തിരുന്നു.

Also Read: ദുൽഖറിന് ഇന്ത്യൻ സിനിമയിലുള്ള മാർക്കറ്റ് ഗുണകരമായി, കൊത്തയിൽ അദ്ദേഹത്തിൻ്റെ റേഞ്ച് മനസിലാകും: തിരക്കഥാകൃത്ത്

തുടർന്നാണ് വിഷയം കോടതിയുടെ പരിഗണനയിലേക്ക് എത്തുന്നത്. മദ്രാസ് ഹൈക്കോടതി തൽസ്ഥിതി തുടരാനുള്ള നിർദ്ദേശം ദേവസ്വം വകുപ്പിന് നൽകി. ഇടക്കാല ഉത്തരവ് നൽകിയതിന് ശേഷം കേസ് നാളെ വീണ്ടും മദ്രാസ് ഹൈക്കോടതി പരിഗണിക്കും.

Also Read: പ്രത്യേക ഭരണപ്രദേശമെന്ന കുക്കികളുടെ ആവശ്യം തണുപ്പിക്കാൻ മണിപ്പൂർ സർക്കാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News