വഖഫ് ബോര്‍ഡില്‍ അമുസ്ലിംങ്ങളെ ഉള്‍പ്പെടുത്തണം; വിവാദ നിര്‍ദേശവുമായി മോദി സര്‍ക്കാര്‍

വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറക്കുന്ന വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ മോദി സര്‍ക്കാര്‍. അമുസ്ലിംങ്ങളെയും വനിതകളെയും അംഗങ്ങള്‍ ആക്കണം എന്നതുള്‍പ്പെടെ 40ഓളം ഭേദഗതികള്‍ ആണ് ബില്‍ മുന്നോട്ട് വെക്കുന്നത്. അതേസമയം ബില്‍ ഭരണഘടനാ വിരുദ്ധമെന്നും അവതരണ അനുമതി നല്‍കരുതെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.

ALSO READ:ഇനി എട്ട്, ഒന്‍പത് ക്ലാസുകളില്‍ ഓള്‍ പാസ് ഇല്ല; ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധം

വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ അടിമുടി ഉടച്ചുവാര്‍ക്കുന്ന ബില്‍ അവതരിപ്പിക്കാനാണ് മോദി സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിന് മുന്നോടിയായാണ് അംഗങ്ങള്‍ക്ക് ബില്ലിന്റെ പകര്‍പ്പ് നല്‍കിയത്. നിരവധി വിവാദ വ്യവസ്ഥകള്‍ ബില്‍ മുന്നോട്ടുവെക്കുന്നുവെന്നാണ് മുസ്ലിം ലീഗ് വിമര്‍ശനം. വഖഫ് ബോര്‍ഡില്‍ അമുസ്ലിംകളെ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശമുണ്ട്. ബോര്‍ഡ് അംഗങ്ങളില്‍ ചുരുങ്ങിയത് രണ്ട് പേര്‍ അമുസ്ലിംകള്‍ ആകണം. രണ്ട് വനിതാ അംഗങ്ങള്‍ വേണമെന്നും വ്യവസ്ഥ ചെയ്യുന്നു.

വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ കുറയ്ക്കാനും ബില്ലില്‍ നിര്‍ദേശങ്ങളുണ്ട്. അതേസമയം ബില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഇ ടി മുഹമ്മദ് ബഷീര്‍ എംപി ലോക്‌സഭ സ്പീക്കര്‍ക്ക് കത്ത് നല്‍കി. ബില്‍ ഭരണഘടന വിരുദ്ധമെന്നാണ് മുസ്ലിം ലീഗ് വിമര്‍ശനം.

ALSO READ:തെരുവില്‍ നീതിക്ക് വേണ്ടി… ഗോദയില്‍ രാജ്യത്തിന് വേണ്ടി… വിനേഷ് ഫോഗട്ട് സ്വര്‍ണത്തിനരികെ നില്‍ക്കുമ്പോള്‍ അഭിമാനം വാനോളം

ബില്‍ അംഗീകരിക്കില്ലെന്ന് കെ സി വേണുഗോപാലും പ്രതികരിച്ചു. ബില്‍ പാസായാല്‍ വഖഫ് സ്വത്തുക്കളെന്ന് അവകാശപ്പെടുന്ന ഭൂമി കര്‍ശന പരിശോധനകള്‍ക്ക് ഇനി മുതല്‍ വിധേയമാക്കും. തര്‍ക്ക ഭൂമികളും സര്‍ക്കാര്‍ പരിശോധിക്കും. 9.4 ലക്ഷം ഏക്കര്‍ വസ്തുവകകളാണ് വഖഫ് ബോര്‍ഡിനു കീഴിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News