പിഞ്ചു കുഞ്ഞിനോട് ലൈംഗിക അതിക്രമം; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

crime suspect

പിഞ്ചു കുഞ്ഞിനോട് ലൈംഗികാതിക്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. മണ്ണാർക്കാട് മേലേ അരിയൂരിലാണ് സംഭവം നടന്നത്. ഒഡീഷയിലെ റൈയ്ഗാർഡ് സ്വദേശി അശോക് മഞ്ചി ( 20) യാണ് നാട്ടുകൽ പോലീസ് അറസ്റ്റ് ചെയ്തത്. അരിയൂരിലെ ഒരു മില്ലിൽ ജോലി ചെയ്തു വരികയായിരിന്നു അശോക്. അതേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയുടെ മൂന്നര വയസോളമുള്ള ബാലികയാണ് ഇയാളുടെ ലൈംഗിക അതിക്രമത്തിന് ഇരയായത്.

ALSO READ; ‘ബിജെപിയുടെ കറവപ്പശുവാക്കി മാറ്റിയിരിക്കുകയാണ് ബിഎസ്എൻഎല്ലിനെ, തുച്ഛമായ വിലയ്ക്കു വിറ്റ് കമ്മീഷനടിക്കാനായിരിക്കും ശ്രമം, രാജ്യത്തോടുള്ള ഈ ചതി തുടങ്ങിവച്ചത് കോൺഗ്രസാണ്’

കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ നാട്ടുകൽ പോലീസ് അശോക് മഞ്ചിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നാട്ടുകൽ സിഐ ഹബീബുള്ളയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

news summery: A non-state worker named Ashok, employed at a mill in Ariyur, was arrested for sexually assaulting a three-and-a-half-year-old girl, the daughter of another non-state worker at the same establishment

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News