എറണാകുളത്ത് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

ഒരു കിലോഗ്രാമിലധികം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി എറണാകുളത്ത് പിടിയില്‍. പശ്ചിമബംഗാള്‍ സ്വദേശി ഹനീഫ് അലിയാണ് കാലടി എക്സൈസ് സംഘത്തിന്റെ പിടിയിലായത്. എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. തുടര്‍ന്ന് കാലടി മുസ്ലിം പള്ളിക്ക് പുറകിലുള്ള എ.എച്ച്.കെ ലൈനിലെ വാടകകെട്ടിടത്തില്‍ പരിശോധന നടത്തിയപ്പോഴാണ് പശ്ചിമബംഗാള്‍ സ്വദേശി ഹനീഫ് അലി പിടിയിലാകുന്നത്. ഇയാളില്‍ നിന്നും 1 കിലോ 150 ഗ്രാം കഞ്ചാവാണ് എക്‌സൈസ് കണ്ടെടുത്തത്.

READ ALSO:26 ഓസ്‌കര്‍ എന്‍ട്രികള്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍

ചെറിയ പൊതികളാക്കി സ്‌കൂള്‍ – കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് തൂക്കി വില്‍ക്കുന്നതാണ് ഇയാളുടെ രീതിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ രീതിയില്‍ വില്‍പ്പന നടത്താനായി ഉപയോഗിക്കുന്ന ത്രാസും പ്രതിയുടെ പക്കല്‍ നിന്ന് കണ്ടെടുത്തതായി എക്സൈസ് ഇന്‍സ്പെക്ടര്‍ സിജോ വര്‍ഗീസ് പറഞ്ഞു.

പ്രതി വാടകയ്ക്കാണ് ഇവിടെ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഈ വാടക കെട്ടിടത്തിന് സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍ നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയ വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ ഇവിടെ എത്തുന്നത് പതിവായ സാഹചര്യത്തിലാണ് നാട്ടുകാര്‍ ഇവിടെ പരിശോധന നടത്തിയത്. തുടര്‍ന്നായിരുന്നു എക്‌സൈസ് സംഘം പരിശോധന നടത്തി പ്രതിയെ പിടികൂടിയത്.

READ ALSO:‘ഇരുമ്പ‍ഴിക്കുള്ളില്‍ അടച്ചാലും അടിയറവ് വെക്കില്ല ഈ വിപ്ലവ വീര്യം’; എം സ്വരാജിനും എ.എ റഹീമിനും എസ്‌.എഫ്‌.ഐയുടെ അഭിവാദ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration