ബ്രൗൺ ഷുഗറുമായി അസാം സ്വദേശി എക്സൈസ് പിടിയിൽ

ബ്രൗൺ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസിൻ്റെ പിടിയിലായി.
ചൊവ്വാഴ്ച വൈകീട്ട് നാലു മണിയോടെയാണ് തിരുവല്ല ബസ്റ്റാൻഡ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 32 കാരനായ ആസാം സ്വദേശി ചെയ്ബുർ റഹ്മാൻ എക്സൈസിൻ്റെ പിടിയിലായത്. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടുന്നത്. ഇയാളിൽ നിന്നും 700 മില്ലിഗ്രാം ബ്രൗൺഷുഗറും 15 ഗ്രാം കഞ്ചാവും എക്സൈസ് സംഘം കണ്ടെടുത്തു. തിരുവല്ല അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ നാസറിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലായിരുന്നു പ്രതിയെ പിടികൂടിയത്.

ALSO READ: ശബരിമലയിൽ റെക്കോർഡ് തിരക്ക്, നാലു ദിവസത്തിനിടെ ദർശനം തേടിയെത്തിയ തീർഥാടകരുടെ എണ്ണം 2.5 ലക്ഷത്തിനരികെ

അസാം സ്വദേശിയായ ഇയാൾ കുറെ നാളായി തിരുവല്ല ഭാഗത്ത് ജോലി ചെയ്തു വരികയായിരുന്നു. അവധിക്കായി നാട്ടിൽ പോയി അവിടെ നിന്നും സംഘടിപ്പിച്ച മയക്കുമരുന്നുമായി ട്രെയിൻ മാർഗ്ഗം തിരുവല്ലയിൽ എത്തി ബസ്സിൽ കയറാൻ കാത്തുനിൽക്കെവെയാണ് എക്സൈസിൻ്റെ പിടിയിലാകുന്നത്. നാർക്കോട്ടിക് നിയമപ്രകാരം 20 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ബ്രൗൺ ഷുഗറിൻ്റെ ഉപയോഗം. പരിശോധനയുടെ ഭാഗമായി റെയിൽവേ സ്റ്റേഷൻ അടക്കം അന്യസംസ്ഥാന തൊഴിലാളികൾ തമ്പടിക്കുന്ന വിവിധ സ്ഥലങ്ങൾ എക്സൈസിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News