ഒമാനിൽ ചൂട് കൂടി; ജൂൺ ഒന്ന് മുതൽ ഉച്ചയ്ക്ക് ജോലി നിരോധനം ഏർപ്പെടുത്തി

ഒമാനിൽ ചൂട് 50 ഡിഗ്രി സെൽഷ്യസിനോട് അടുത്തതോടെ ജൂൺ ഒന്ന് മുതൽ ഉച്ചയ്ക്ക് ജോലി നിരോധനം ഏർപ്പെടുത്തി. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ എല്ലാ നിർമ്മാണ സൈറ്റുകളും തുറസ്സായസ്ഥലങ്ങളും ഉച്ച സമയങ്ങളിൽ പ്രവർത്തനം നിർത്തണമെന്ന് തൊഴിൽ മന്ത്രാലയം
അറിയിച്ചു.

ALSO READ: തൃശൂരില്‍ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

ഒമാനിൽ പല നഗരങ്ങളിലും താപനില ഇപ്പോൾ 50 ഡിഗ്രി സെൽഷ്യസിനടുത്താണ്. ചൊവ്വാഴ്ച, ബർക്കയിൽ രാജ്യത്തെ ഏറ്റവും ഉയർന്ന താപനില 47.3 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. കഠിനമായ ചൂടിൽ നിന്നും സൂര്യാഘാതത്തിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് തൊഴിൽ മന്ത്രാലയത്തിന്റെ നിർദ്ദേശം കൊണ്ട് ലക്ഷ്യമിടുന്നത്. തൊഴിലാളികൾക്ക് എയർകണ്ടീഷൻ ചെയ്‌ത വിശ്രമകേന്ദ്രങ്ങൾ ഒരുക്കണമെന്നും തൊഴിലാളികൾക്കായി 45 മിനിറ്റ് പ്രവർത്തിക്കുന്ന റൊട്ടേഷൻ സംവിധാനം നടപ്പിലാക്കുകയും ചെയ്യണമെന്നു തൊഴിൽ മന്ത്രാലയം നിർദേശിച്ചു.

നിയമങ്ങൾ ലംഘിച്ചാൽ ഒമാൻ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 118 പ്രകാരം കർശനമായ നിയമനടപടികൾ കൈക്കൊള്ളും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 500 ഒമാനി റിയാൽ മുതൽ പിഴ ചുമത്തും. ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾ ആണെങ്കിൽ ശിക്ഷ കഠിനമായിരിക്കുമെന്നു തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ലംഘനങ്ങൾ റിപ്പോർട്ടുചെയ്യുന്നതിന്, പൊതുജനങ്ങൾക്ക് മന്ത്രാലയത്തെ ഫോൺ വഴിയോ അവരുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ബന്ധപ്പെടാവുന്നതാണ് എന്നും അധികൃതർ വ്യക്തമാക്കി.

ALSO READ: തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ വീണ്ടും വെള്ളം കയറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News