തൊഴില്‍ വീസ ലംഘനം നടത്തിയെന്ന് ആരോപിച്ച് 19 മലയാളി നഴ്സുമാരെ കുവൈറ്റില്‍ ജയിലിലടച്ച നടപടിയില്‍ അടിയന്തിര ഇടപെടല്‍ തേടി നോര്‍ക്ക. മലിയ സിറ്റിയിലെ ആശുപത്രിയില്‍ കുവൈറ്റ് മാന്‍പവര്‍ കമ്മിറ്റി നടത്തിയ പരിശോധനയെതുടര്‍ന്നാണ് കേരളീയരായ നഴ്സുമാര്‍ ഉള്‍പ്പെടെ 30 ഇന്ത്യന്‍ പൗരന്‍മാരെ ജയിലിലാകുന്ന സാഹചര്യം ഉണ്ടായത്.
കഴിഞ്ഞ ആറു ദിവസമായി മലയാളികളായ നഴ്സുമാര്‍ ഉള്‍പ്പെടെയുളളവര്‍ ജയിലിലുമാണ്. ഇക്കാര്യത്തില്‍ അടിയന്തിരമായ ഇടപെടല്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ച് നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ. സുമന്‍ ബില്ല കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ആദര്‍ശ് സ്വൈക്കയ്ക്ക് കത്ത് നല്‍കി.
ALSO READ: ഗുജറാത്തിൽ തുടങ്ങണോ കർണാടകയിൽ തുടങ്ങണോ? ഒടുവിൽ കേരളത്തിൽ തന്നെ തുടക്കമിട്ട് സുപ്രീം ഡെകോർ
നിയമപരമായുളള വീസയില്‍ കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി സമാന ഹോസ്പിറ്റലില്‍ ജോലിചെയ്തുവരുന്നവരാണ് നഴ്സുമാരെന്ന് കത്തില്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ മാനുഷികപരിഗണന മുന്‍നിര്‍ത്തി നിയമപരമായ സഹായമുള്‍പ്പെടെയുളള അടിയന്തിര സഹായങ്ങള്‍ പ്രശ്നപരിഹാരം സാധ്യമാകും വരെ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here