നോർക്ക റൂട്ട്സ് പ്രവാസികൾക്കായി ഒരുക്കിയിരിക്കുന്നത് പതിനെട്ടോളം സേവനങ്ങളാണെന്നും ഇത് മലയാളികൾ അറിയാതെ പോകരുതെന്നും ഷമീം ഖാൻ പറഞ്ഞു. ഇക്കാര്യത്തിൽ മുംബൈയിലെ മലയാളി സംഘടനകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും നോർക്ക നോഡൽ ഓഫീസർ വ്യക്തമാക്കി. നോർക്കയുടെ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളാകാൻ കൂടുതൽ അംഗങ്ങൾക്ക് അവസരമൊരുക്കണമെന്നും സമാജങ്ങളോട് ആവശ്യപ്പെട്ടു.
ഡോംബിവ്‌ലി കേരളീയ സമാജം രൂപീകരിച്ച സാമൂഹിക ക്ഷേമ സഹായ സമിതിയുടെ പ്രവർത്തനങ്ങൾ ഉത്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു ഷമീം ഖാൻ. പ്രവാസി മലയാളികൾക്കായി കേരള സർക്കാർ ആവിഷ്കരിച്ച ക്ഷേമ പദ്ധതികളെ കുറിച്ച് വിശദമായി സംസാരിച്ച നോർക്ക ഓഫീസർ തുടർന്ന് അംഗങ്ങളുമായി സംവദിച്ചു. നോർക്കയുടെ ക്ഷേമപദ്ധതികളെ കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ഇത്തരമൊരു സെമിനാർ സംഘടിപ്പിച്ചതെന്ന് ഭരണ സമിതി അംഗങ്ങൾ വ്യക്തമാക്കി.
Also Read: സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ വിതരണം ജൂലൈ 24 മുതൽ നടക്കും: മന്ത്രി കെ എൻ ബാലഗോപാൽ
ചടങ്ങിൽ ലോക കേരള സഭയിലേക്ക് ക്ഷണിതാവായി തിരഞ്ഞെടുക്കപ്പെട്ട ഡോ ഉമ്മൻ ഡേവിഡിനെ ആദരിച്ചു. സെമിനാറിൽ നടന്ന നോർക്ക റജിസ്‌ട്രേഷൻ ക്യാമ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here