നോര്‍ക്ക യുകെ റിക്രൂട്ട്‌മെന്റ് : 297 നഴ്സുമാര്‍ക്ക് ജോലി, മൂന്നാം പതിപ്പ് നവംബര്‍ 6 മുതല്‍

ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് യുകെയില്‍ തൊഴില്‍ കുടിയേറ്റം സാധ്യമാക്കാന്‍ നോര്‍ക്ക സംഘടിപ്പിച്ച റിക്രൂട്ട്മെന്റ് ഡ്രൈവില്‍ 297 നഴ്‌സുമാരെ തെരഞ്ഞെടുത്തു. ഇതില്‍ 86 പേര്‍ ഒഇടി യുകെ സ്‌കോര്‍ നേടിയവരാണ്. മറ്റുള്ളവര്‍ നാലുമാസത്തിനുള്ളില്‍ യോഗ്യത നേടണം. ഒക്ടോബര്‍ 10 മുതല്‍ 21 വരെ കൊച്ചിയിലും മംഗളൂരുവിലുമായാണ് റിക്രൂട്ട്മെന്റ് സംഘടിപ്പിച്ചത്. യുകെയില്‍നിന്നുള്ള അഞ്ചംഗ പ്രതിനിധിസംഘവും നോര്‍ക്ക റിക്രൂട്ട്‌മെന്റ് വിഭാഗം മാനേജര്‍ ടി കെ ശ്യാമിന്റെ നേതൃത്വത്തിലുള്ള സംഘവും നേതൃത്വം നല്‍കി.

Also Read: നടി ഗൗതമി ബിജെപി വിട്ടു; വിശ്വാസ വഞ്ചന കാട്ടിയവരെ പാര്‍ട്ടി പിന്തുണച്ചുവെന്ന് ആക്ഷേപം

നോര്‍ക്ക -യുകെ കരിയര്‍ ഫെയറിന്റെ മൂന്നാം പതിപ്പ് നവംബര്‍ ആറുമുതല്‍ 10 വരെ കൊച്ചിയില്‍ നടക്കും. യുകെയിലെ വിവിധ എന്‍എച്ച്എസ് ട്രസ്റ്റുകളിലേക്കാണ് നിയമനം. വിവിധ സ്‌പെഷ്യാലിറ്റികളിലേക്കുള്ള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ (ഒഇടി/ഐഇഎല്‍ടിഎസ് യുകെ സ്‌കോര്‍ നേടിയവര്‍ക്കുമാത്രം), സോണോഗ്രാഫര്‍മാര്‍ എന്നിവര്‍ക്കാണ് അവസരം.

Also Read: അഴിമതി തന്നെ, തൊടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നിയമനത്തിന് കോണ്‍ഗ്രസ് പാര്‍ട്ടി പണം വാങ്ങി; വെളിപ്പെടുത്തി പ്രസിഡന്റ്

ഉദ്യോഗാര്‍ഥികള്‍ uknhs.norka@kerala.gov.in ഇ മെയിലില്‍ ബയോഡാറ്റ, ഒഇടി/ഐഇഎല്‍ടിഎസ് സ്‌കോര്‍ കാര്‍ഡ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷിക്കണം. നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജിന്റെ വെബ്സൈറ്റ് (www.nifl.norkaroots.org) സന്ദര്‍ശിച്ചും അപേക്ഷ നല്‍കാം. റിക്രൂട്ട്‌മെന്റ് പൂര്‍ണമായും സൗജന്യമാണ്. വിവരങ്ങള്‍ക്ക് 18004253939 (ഇന്ത്യയില്‍നിന്ന്), +91 8802012345 (വിദേശത്തുനിന്ന് മിസ്ഡ് കോള്‍ സൗകര്യം), www.norkaroots.org, www.nifl.norkaroots.org

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News