കുവൈറ്റ് ദുരന്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ അതത് സ്ഥലങ്ങളിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയെന്ന് നോർക്ക സിഇഒ അജിത്ത് കൊളശ്ശേരി പറഞ്ഞു. 57 പേർ കുവൈത്തിൽ ചികിൽസയിൽ ഉണ്ടായിരുന്നു. 12 പേരെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. 25 പേർ നിലവിൽ ചികിൽസയിൽ തുടരുകയാണ്. ഇതിൽ 7 പേരുടെ നില ഗുരുതരമാണ്. തുടചികിൽസയ്ക്കുള്ള സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.
രണ്ട് പേരെ ഇനിയും തിരിച്ചറിയാനുണ്ട്. ഫിംഗർ പ്രിൻ്റ് തിരിച്ചറിയാൻ കഴിയാത്തതിനാലാണ് ഇത് സാധിക്കാത്തത്. ഡിഎൻഎ ടെസ്റ്റ് മുഖേന തിരിച്ചറിയാനാണ് ഇപ്പൊൾ ശ്രമം നടത്തുന്നത്. അതിന് രണ്ടാഴ്ചയോളം സമയം എടുക്കും. ചികിൽസ പൂർത്തിയാക്കിയവരെ മടക്കി കൊണ്ടുവരാനുള്ള ഇടപെടൽ ആവശ്യമെങ്കിൽ നടത്തുമെന്നു നോർക്ക സി ഇ ഒ അറിയിച്ചു.
Also Read: കുവൈറ്റില്‍ കെട്ടിടങ്ങളുടെ പരിശോധന കര്‍ശനമാക്കുന്നു; ഹോട്ട്‌ലൈനുകള്‍ തുടങ്ങുമെന്ന് ആഭ്യന്തരമന്ത്രി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here