യുഎഇ അബുദാബിയില്‍ നഴ്‌സിങ് ഒഴിവുകളിലേക്കുള്ള നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

യുഎഇ അബുദാബിയില്‍ നഴ്‌സിങ് ഒഴിവുകളിലേക്കുള്ള നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മെയില്‍ നഴ്‌സുമാരുടെ 10 ഒഴിവുകളിലേയ്ക്കും വനിതാ നഴ്‌സുമാരുടെ 02 ഒഴിവുകളിലേയ്ക്കുമാണ് റിക്രൂട്ട്‌മെന്റ്.

നഴ്‌സിംഗ് ബിരുദവും സാധുവായ നഴ്‌സിംഗ് ലൈസന്‍സും ഉളളവരാകണം. HAAD / ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് അബുദാബി (DOH) പരീക്ഷ വിജയിച്ചവരുമാകണം അപേക്ഷകര്‍. പ്രഥമശുശ്രുഷ, അടിയന്തര സേവനങ്ങള്‍ അല്ലെങ്കില്‍ ആംബുലന്‍സ് പ്രവര്‍ത്തനങ്ങളില്‍ കുറഞ്ഞത് 1-2 വര്‍ഷത്തെ അനുഭവപരിചയവും ആവശ്യമാണ്.പ്രായപരിധി 35 വയസ്സ്. ബേസിക് ലൈഫ് സപ്പോര്‍ട്ട് (BLS), അഡ്വാന്‍സ്ഡ് കാര്‍ഡിയക് ലൈഫ് സപ്പോര്‍ട്ട് (ACLS), പീഡിയാട്രിക് അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് (PALS) എന്നിവയില്‍ ഒന്നോ അതിലധികമോ ട്രോപിക്കല്‍ ബേസിക് ഓഫ്‌ഷോര്‍ സേഫ്റ്റി ഇന്‍ഡക്ഷന്‍ & എമര്‍ജന്‍സി ട്രെയിനിംഗ് (TBOSIET) എന്നിവയില്‍ അനുഭവപരിചയവും ആവശ്യമാണ്. ഇലക്ട്രോണിക് ആരോഗ്യ രേഖകള്‍ കൈകാര്യം ചെയ്തും പരിചയമുളളവരാകണം.

ALSO READ:‘ദി ഹിന്ദു’ പത്രത്തിലെ അഭിമുഖം തെറ്റായി വ്യാഖ്യാനിച്ചു; പത്രം തന്നെ തിരുത്തണം’; പത്രാധിപർക്ക് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

വിദ്യാഭ്യാസയോഗ്യതയും അനുഭവപരിചയവും കണക്കിലെടുത്ത് 4,500- 5,500 Dhs. വരെ ശമ്പളവും സൗജന്യ ഭക്ഷണവും താമസവും ലഭിക്കും. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡിയിലേയ്ക്ക് ഒക്ടോബര്‍ 09 നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration