നോർക്ക റൂട്സ്, ലോക കേരള സഭ സെക്രട്ടേറിയറ്റിൻ്റെ സഹകരണത്തോടെ അന്താരാഷ്ട്ര പ്രവാസിദിനം ആഘോഷിച്ചു. ലോകമെമ്പാടുമുള്ള പ്രവാസികളുടെ സംഭാവനകൾ അനുസ്മരിച്ചാണ് എല്ലാ വർഷവും ഡിസംബർ 18 അന്താരാഷ്ട്ര പ്രവാസി ദിനമായി ആചരിക്കുന്നത്. ഒരു കാലത്ത് കേരളത്തിൻ്റ വൻ വരുമാന മാർഗ്ഗം കൂടിയായിരുന്ന പ്രവാസ മേഖല വരും കാലങ്ങളിൽ വരുമാനത്തിൽ കുറവ് വരുന്ന സ്ഥിതിയിലേക്ക് മാറാൻ സാധ്യതയുണ്ടെന്ന് മലബാറിൽ മാത്രം നടത്തിയ സർവ്വേ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ടെന്ന് മന്ത്രി അബ്ദു റഹ്മാൻ പറഞ്ഞു.
വരാൻ പോകുന്ന നാളുകളിൽ പ്രവാസ മേഖലകളിലുണ്ടാക്കാൻ പോകുന്ന വരുമാന കുറവിനെ നേരിടാൻ അവിടെ നിന്നും ലഭിച്ച പരിശീലനങ്ങളും അനുഭവങ്ങളും നമ്മളിവിടെ പ്രാവർത്തികമാക്കണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. തുടർന്ന് നോർക്ക പദ്ധതി ഗുണഭോക്താക്കളുടെ അനുഭവം പങ്കിടൽ, പ്രവാസവും നോർക്കയും ഭാവി ഭരണനിർവ്വഹണം തുടങ്ങിയ സെഷനുകൾ നടന്നു. നോർക്ക റൂട്സ് റസിഡൻ്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, അഹമ്മദ് ദേവർകോവിൽ എംഎൽഎ , കെ വാസുകി ഐഎഎസ് തുടങ്ങിയവർ സംസാരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here