നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് കണ്‍സള്‍ട്ടന്റ്മാരെ ക്ഷണിക്കുന്നു: അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാം

JOB

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലെ ലീഗല്‍ കണ്‍സള്‍ട്ടർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർ അഭിഭാഷകനായി കേരളത്തിലും അപേക്ഷ നല്‍കുന്ന രാജ്യത്തും (നിയമമേഖലയില്‍) കുറഞ്ഞത് 2 വര്‍ഷമെങ്കിലും പ്രവർത്തി പരിചയമുള്ളവരായിരിക്കണം.

ALSO READ: ഉള്ളുലയ്ക്കുന്ന മുദ്രാവാക്യംവിളികള്‍; അനുഗമിച്ച് പ്രകാശ് കാരാട്ട്, കണ്ണുനീരോടെ ബൃന്ദ കാരാട്ട്

സൗദി അറേബ്യ (ദമ്മാം, റിയാദ്, ജിദ്ദ), യുഎഇ (ഷാര്‍ജ), ഒമാന്‍ (മസ്‌കറ്റ്), ഖത്തര്‍ (ദോഹ), മലേഷ്യ (ക്വലാലംപൂര്‍), ബഹ്റൈന്‍ (മനാമ), ബഹ്‌റൈന്‍ (മനാമ) ഖത്തര്‍ (ദോഹ), മലേഷ്യ (ക്വാലാലംമ്പൂര്‍) എന്നിവിടങ്ങളിലാണ് ഒഴിവുകള്‍. www.norkaroots.org എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. വെബ്‌സൈറ്റിൽ ലഭിക്കുന്ന അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത്, അതിന്റെ പൂരിപ്പിച്ച പതിപ്പ് സ്കാൻ ചെയ്ത് മറ്റ് അനുബന്ധ രേഖകളുടെ പകര്‍പ്പുകളുമായി ceo.norka@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേയ്ക്ക് 2024 സെപ്റ്റംബര്‍ 20നകം അപേക്ഷ നൽകണം.

ALSO READ: “ഇന്ത്യയുടെ നിധി” – ഡോ. ജോൺ ബ്രിട്ടാസ് എംപി എഴുതുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here