കുവൈറ്റ് സിറ്റിയിലെ മംഗഫില്‍ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് ജീവന്‍നഷ്ടമായതില്‍ നോര്‍ക്ക റൂട്ട്സ് അധികൃതര്‍ അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍പെട്ടവരുടെ തുടര്‍ചികിത്സയ്ക്കും മറ്റ് അടിയന്തിരസഹായങ്ങള്‍ക്കുമായി കുവൈറ്റിലെ മലയാളി അസ്സോസിയേഷനുകളുമായും ലോക കേരളാ സഭാ അംഗങ്ങളുമായും നിരന്തര സമ്പര്‍ക്കത്തിലാണെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. എത്രമലയാളികള്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നതു സംബന്ധിച്ച് ഔദ്യോഗികവിവരങ്ങള്‍ക്കായി ശ്രകമിച്ചുവരികയാണെന്നും നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത്ത് കോളശ്ശേരിയും വ്യക്തമാക്കി. സംഭവത്തില്‍ മരിച്ച 21 ഇന്ത്യന്‍ പൗരന്‍മാരുടെ വിവരങ്ങളാണ് നിലവില്‍ ഇതുവരെ ലഭ്യമായിട്ടുളളത്. അടിയന്തിരസഹായത്തിനായി കുവൈറ്റില്‍ നോര്‍ക്ക ഹെല്‍പ്പ് ഡെസ്കും നോര്‍ക്ക റൂട്ട്സ് ആരംഭിച്ചിട്ടുണ്ട്.
ALSO READ: നാലു വയസുകാരനെ അമ്മ വെട്ടിക്കൊന്നു, മൃതശരീരം വീട്ടിനുള്ളില്‍ കത്തിച്ചു; സംഭവം യുപിയില്‍
നോര്‍ക്ക റൂട്ട്സ് കുവൈറ്റ് സിറ്റി ഹെല്‍പ് ഡസ്ക്
അനുപ് മങ്ങാട്ട് +965 90039594
ബിജോയ് +965 66893942
റിച്ചി കെ ജോർജ് +965 60615153
അനിൽ കുമാർ +965 66015200
തോമസ് ശെൽവൻ +965 51714124
രഞ്ജിത്ത് +965 55575492
നവീൻ +965 99861103
അൻസാരി +965 60311882
ജിൻസ് തോമസ് +965 65589453
ഇക്കാര്യത്തില്‍ പ്രവാസികേരളീയര്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണെന്ന് അജിത്ത് കോളശ്ശേരി അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here