മലേഷ്യയിലും ബഹ്റൈനിലും നോർക്ക ലീഗൽ കൺസൾട്ടന്‍റുമാരെ ക്ഷണിച്ച് സംസ്ഥാന സര്‍ക്കാര്‍

norka roots

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേക്ക് കേരളീയരായ ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു . മലേഷ്യയിലെ ക്വലാലംപൂർ, ബഹ്‌റൈനിലെ മനാമ എന്നിവിടങ്ങളിലാണ് നിലവില്‍ ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അഭിഭാഷകനായി കേരളത്തിലും അപേക്ഷ നല്‍കുന്ന രാജ്യത്തും നിയമമേഖലയില്‍ കുറഞ്ഞത് 2 വർഷം പ്രവൃത്തി പരിചയം ഉള്ള വ്യക്തികൾക്ക് അപേക്ഷിക്കാം. താല്‍പര്യമുളളവര്‍ www.norkaroots.org വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷയുടെ സ്കാന്‍ ചെയ്ത കോപ്പിയും മറ്റ് അനുബന്ധ രേഖകളുടെ പകര്‍പ്പുകളുമായി ceo.norka@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേയ്ക്ക് 2024 ഒക്ടോബര്‍ 25 നകം അപേക്ഷ നൽകണം.

ALSO READ: കുവൈത്തിൽ നാല് വർഷത്തിനിടെ 1.30 ലക്ഷം പ്രവാസികളെ നാടുകടത്തി

വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അറിവില്ലായ്മ, ചെറിയ കുറ്റകൃത്യങ്ങള്‍ എന്നിവ മൂലവും, തന്റെതല്ലാത്ത കാരണങ്ങളാലും നിയമക്കുരുക്കില്‍ അകപ്പെടുന്ന പ്രവാസി കേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണിത്. കേസുകളിന്മേൽ നിയമോപദേശം, നഷ്ടപരിഹാരം/ദയാഹർജികൾ എന്നിവയിൽ സഹായിക്കുക, മലയാളി സാംസ്ക്കാരിക സംഘടനകളുമായി ചേർന്ന് നിയമ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക, വിവിധ ഭാഷകളിൽ തർജ്ജമ നടത്തുന്നതിന് വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കുക, എന്നിവയ്ക്ക് അതത് രാജ്യത്തെ മലയാളി അഭിഭാഷകരുടെ സേവനം ലഭ്യമാക്കുന്ന പദ്ധതിയിലേക്കാണ് ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നത്.

ALSO READ: വയനാട് കേന്ദ്ര സഹായം: കെ.വി തോമസ് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനുമായി ചര്‍ച്ച നടത്തി

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളിലേക്ക് ബന്ധപ്പെടാവുന്നതാണ്. ഇന്ത്യയില്‍ നിന്നുള്ളവർക്ക് 1800 425 3939 എന്ന നമ്പറിലേക്കും വിദേശത്തുനിന്നുള്ളവർക്ക് +91-8802 012 345 ( മിസ്ഡ് കോള്‍ സര്‍വീസ്) എന്ന നമ്പറിലേക്കും ബന്ധപ്പെടാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News