അതിശൈത്യത്തിൽ വലഞ്ഞ് ഉത്തരേന്ത്യ. കനത്ത മൂടൽമഞ്ഞിൽ വ്യോമ – ട്രെയിൻ ഗതാഗതം താറുമാറായി. ദില്ലി, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ 5 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയാണ് ഏറ്റവും കുറഞ്ഞ താപനില. ഹൃദയസംബന്ധ രോഗമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്‌ധർ മുന്നറിയിപ്പ് നൽകി.അതേസമയം ദില്ലി യിൽ വായു മലിനീകരണ തോത് മോശം വിഭാഗത്തിൽ നിന്ന് നേരിയ മാറ്റം വന്നിട്ടുള്ളതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Also Read: പ്രണബ് മുഖര്‍ജിക്ക് രാജ്ഘട്ടിന് സമീപം സ്മാരകമൊരുങ്ങും; കേന്ദ്രം സ്ഥലം അനുവദിച്ചു
അതേസമയം, ദില്ലിയിൽ തെരഞ്ഞെടുപ്പ് ചൂട് വർധിക്കുകയാണ്. തിരഞ്ഞെടുപ്പിൽ പ്രചാരണം ശക്തമാക്കി ആം ആദ്മി പാർട്ടിയും, ബിജെപിയും, കോൺഗ്രസ്സും. ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് അരവിന്ദ് കെജ്രിവാളിൻ്റെ നേതൃത്വത്തിലുള്ള എഎപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. വികസനവും, സൗജന്യവാഗ്ദാനങ്ങളുമാണ് കെജ്‌രിവാളിന്റെ പ്രചരണ ആയുധം.
എന്നാൽ ആം ആദ്മിയേയും കെജ്രിവാളിനേയും കടന്നാക്രമിക്കുകയാണ് ബിജെപി. അതേസമയം, കോൺഗ്രസ് ആം ആദ്മി പാർട്ടിയുടെ സൗജന്യ വാഗ്ദാനങ്ങൾ മറികടക്കാനുള്ള പ്രഖ്യാപനങ്ങളുമായി കളം പിടിക്കുകയാണ്. തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള കൂടുതൽ വാഗ്ദാനങ്ങൾ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here