വിയര്‍ത്തുരുകി ഉത്തരേന്ത്യ; കൊടുംചൂട് തുടരുന്നു

ഉത്തരേന്ത്യയില്‍ കൊടുംചൂട് തുടരുന്നു. രാജ്യത്ത് ഏറ്റവും വലിയ കൊടുംചൂട് ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ദില്ലിയിലെ മുംഗേഷ്പുരിലാണ് 52.3 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയത്. ചൂടിനൊപ്പം അന്തരീക്ഷ ഈര്‍പ്പത്തിന്റെ അളവും ദില്ലിയില്‍ വന്‍തോതില്‍ ഉയരുകയാണ്. കനത്ത ചൂടില്‍ കഴിഞ്ഞ ദിവസം ദില്ലിയില്‍ മലയാളി പൊലീസുകാരന്‍ സൂര്യാഘാതമേറ്റു മരിച്ചിരുന്നു. വടകര സ്വദേശി ബിനേഷ് ആണ് മരിച്ചത്.

ദില്ലി കൂടാതെ, രാജസ്ഥാനിലും ഹരിയാനയിലും കൊടുംചൂട് തുടരുകയാണ്. രാജസ്ഥാനിലെ ചുരുവില്‍ ഏറ്റവും ഉയര്‍ന്ന താപനിലയായ 50.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഹരിയാനയിലെ സിര്‍സയില്‍ പരമാവധി താപനില 50.3 ഡിഗ്രിയും ഹിസാറില്‍ 49.3 ഡിഗ്രിയും കഴിഞ്ഞ ദിവസം രേഖപ്പെടുത്തി.

രാജസ്ഥാനിൽ പലയിടത്തും 50 ഡിഗ്രിയോടടുത്താണ് താപനില. ബാര്‍മറിലും ബിക്കാനീറിലും ആളുകള്‍ പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രാദേശിക ഭരണകൂടങ്ങള്‍ നിര്‍ദേശം നല്‍കി. സൂര്യാഘാത സാധ്യത കൂടിയതിനെ തുടർന്ന് ദില്ലിയിൽ സർക്കാർ ആശുപത്രികളിൽ പ്രത്യേക കിടക്കകൾ സജ്ജീകരിച്ചു.

ഒരു സൈനികന്‍ അടക്കം 15 പേര്‍ രാജസ്ഥാനില്‍ കനത്ത ചൂടില്‍ ഇതുവരെ മരിച്ചു. ദില്ലിയിലും കനത്ത ചൂട് തുടരുകയാണ്. ഇന്നലെ ദില്ലിയില്‍ രേഖപ്പെടുത്തിയത് 49.2 ഡിഗ്രി സെല്‍ഷ്യസ് ആണ്. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ദില്ലി, യുപി എന്നീ സംസ്ഥാനങ്ങളിലാണ് സ്ഥിതി ഗുരുതരമായി തുടരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News