അതിശൈത്യത്തില്‍ തണുത്ത് വിറച്ച് ഉത്തരേന്ത്യ. ദില്ലിയില്‍ താപനില താഴുന്നതിനൊപ്പം ശീതക്കാറ്റും നേരിയ മഴയും. പുകമഞ്ഞ് രൂക്ഷമായതോടെ മലിനീകരണത്തോത് ഉയരുന്നു. ശൈത്യതരംഗം ശക്തമായതോടെ ജമ്മുകശ്മീരിലെ ദാല്‍ തടാകം തണുത്തുറഞ്ഞു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യമായതോടെ ജനജീവിതം ദുസ്സഹമാണ്. ദില്ലിയില്‍ ഈ സീസണില്‍ ആദ്യമായി ഏറ്റവും ഉയര്‍ന്ന താപനില 20 ഡിഗ്രീ സെല്‍ഷ്യസിലും താഴ്ന്നു. പകല്‍ സമയത്തെ താപനില രാത്രിയേക്കാള്‍ താഴ്ന്നനിലയിലാണ്.
മാത്രമല്ല ശീതക്കാറ്റും നേരിയ മഴയും അനുഭവപ്പെടുന്നു. അതേസമയം ശൈത്യകാലം ആരംഭിച്ചതോടെ പഞ്ചാബ്, ഉത്തര്‍പ്രദേശ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു.
ദില്ലിയില്‍ ജനുവരി ഒന്നുമുതല്‍ 15 വരെ സ്കൂളുകള്‍ക്ക് ശൈത്യകാല അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശൈത്യതരംഗം ശക്തമായതോടെ ജമ്മുകാശ്മീരിലെ ദാല്‍ തടാകം തണുത്തുറഞ്ഞു. മൈനസ് 3.7 ഡിഗ്രിയാണ് ശ്രീനഗറില്‍ കഴിഞ്ഞ ദിലസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.
ഏറ്റവും കൂടിയ താപനില 7 ഡിഗ്രീ സെല്‍ഷ്യസും രേഖപ്പെടുത്തി. ശൈത്യതരംഗം പിടിമുറുക്കിയതോടെ ജനങ്ങളെല്ലാം തണുപ്പില്‍നിന്ന് രക്ഷനേടാനുള്ള ശ്രമത്തിലാണ്. ഡിസംബര്‍ 24 മുതല്‍ കശ്മീരില്‍ അതിശൈത്യം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here