ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അത്യുഷ്ണം തുടരുന്നു; ആറ് സംസ്ഥാനങ്ങളിൽ ജാഗ്രത നിർദേശം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അത്യുഷ്ണം തുടരുന്നു. മധ്യപ്രദേശ്, രാജസ്ഥാൻ, ബിഹാർ, ഹരിയാന, യുപി, ദില്ലി എന്നീ സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഉഷ്ണതരംഗത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചവരുടെ എണ്ണം നൂറിന് മുകളിലാണ് . രാത്രിയിലും ചൂട് അനുഭവപ്പെടുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി.

ALSO READ: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ദില്ലി അടക്കം മറ്റു സംസ്ഥാനങ്ങളിൽ ശരാശരി 45 ഡിഗ്രിക്ക് മുകളിൽ തന്നെയാണ് ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ രണ്ട് ദിവസം കൊണ്ട് നിലവിലെ അത്യുഷ്ണം കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

ALSO READ: വെള്ളം ചോദിച്ചെത്തി പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ബലാൽസംഗം ചെയ്ത പ്രതി പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News