ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; വയോധികനായ റിട്ടയേർഡ് ഉദ്യോഗസ്ഥനിൽ നിന്ന് 51ലക്ഷം തട്ടാൻ നീക്കവുമായി നോർത്ത് ഇന്ത്യൻ സംഘം

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ വയോധികനായ റിട്ടയേർഡ് ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 51ലക്ഷം രൂപ തട്ടിയെടുക്കാൻ നോർത്ത് ഇന്ത്യൻ സംഘത്തിൻ്റെ നീക്കം. എസ്ബിഐ ജീവനക്കാരുടെ ബുദ്ധിപരമായ ഇടപെടൽ മൂലം തട്ടിപ്പ് സംഘത്തിൻ്റെ നീക്കം വിഫലമായി. കോട്ടയം എസ്ബിഐയുടെ വൈക്കം ശാഖയിലായിരുന്നു സംഭവം.

Also Read; ‘പത്തനംതിട്ടയിലെ സിപിഐഎം എന്നല്ല എല്ലാ ഘടകങ്ങളും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പം…’: കോന്നി ഏരിയ കമ്മിറ്റി അംഗം വി മുരളീധരൻ

വൈക്കം ടിവിപുരം സ്വദേശിയായ വയോധികൻ വടക്കേ ഇന്ത്യയിലെ ഒരു അക്കൗണ്ടിലേക്ക് 51 ലക്ഷംരൂപ അയക്കുന്നതിനാണ് ബാങ്കിലെത്തിയത്. എന്നാൽ ഇടപാടിൽ എസ്ബിഐ ജീവനക്കാരനായ ഹരീഷിന് സംശയം തോന്നി. പേര് പരിശോധിച്ചപ്പോൾ ഉത്തരേന്ത്യൻ പേരിലേയ്ക്കാണ് പണം അയക്കുന്നതെന്ന് കണ്ടെത്തി. വലിയ തുക ആയതിനാൽ അക്കൗണ്ട് വിവരങ്ങളുടെ കൃത്യതയ്ക്ക് ഫോൺ പരിശോധിച്ചു.

ഇതിനിടയിൽ വാട്സ്ആപ്പിൽ ദിവസങ്ങളായി നടന്ന ചാറ്റിങും കണ്ടു. ബാങ്കിൽ ചെല്ലുമ്പോൾ പണം മകനാണ് അയക്കുന്നതെന്ന് പറയണമെന്നുവരെ ചാറ്റിൽ നിർദ്ദേശമുണ്ടായിരുന്നു. ബാങ്കിൽ ഇടപാടുകാരൻ നിൽക്കുമ്പോഴും തട്ടിപ്പ് സംഘം ഓൺലൈനിൽ നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. സംശയം തോന്നിയ ഹരീഷ് ബ്രാഞ്ച് മാനേജരെ കാര്യങ്ങൾ ധരിപ്പിക്കുകയായിരുന്നു.

തട്ടിപ്പിന് ഇരയായ ടിവിപുരം സ്വദേശി വർഷങ്ങളോളം ഉത്തരേന്ത്യയിലായിരുന്നു താമസം. ഇദ്ദേഹത്തിൻ്റെ ഫോണിലേയ്ക്ക് ഗ്രേറ്റർ മുംബെ പൊലീസിന്റേതാണെന്ന വ്യാജേന ആധാർ കാർഡിൻ്റെ കോപ്പി അയച്ചാണ് തട്ടിപ്പുസംഘം ഭീഷണി ആരംഭിച്ചത്. ഉത്തരേന്ത്യയിലെ ഇദ്ദേഹത്തിൻ്റെ അക്കൗണ്ടിൽ വഴി ബീജിംഗിലേക്ക് അയച്ച വസ്തുകളിൽ നിരോധിച്ച വസ്തുക്കൾ ഉണ്ടെന്നായിരുന്നു തട്ടിപ്പ് സംഘത്തിൻ്റെ നിർദ്ദേശം.

Also Read; അലൻ വോക്കർ സംഗീത നിശക്കിടെയുണ്ടായ മൊബൈൽ മോഷണം; ഡൽഹിയിൽ പിടിയിലായ പ്രതികളെ കൊച്ചിയിലെത്തിച്ചു

ഇത് കസ്റ്റംസ് തടഞ്ഞുവച്ചിരിക്കുകയാണെന്നും ഡിജിറ്റൽ അറസ്റ്റ് ഒഴിവാക്കാൻ വൻതുക പിഴ ഒടുക്കണമെന്നുമായിരുന്നു അറിയിപ്പ്.
ബാങ്ക് ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ മൂലമാണ് ജീവിതകാലം മുഴുവൻ സമ്പാദിച്ചതുക നഷ്ടപ്പെടാതിരിക്കാൻ സഹായകരമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News