വടക്കന്‍ കൊറിയ – ചൈന ബന്ധം കൂടുതല്‍ ശക്തമാകുന്നു; ബീജിംഗില്‍ ചര്‍ച്ച

ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ചൈനയും വടക്കന്‍ കൊറിയയും. ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ചൈനീസ് തലസ്ഥാനമായ ബീജിംഗില്‍ കൂടിക്കാഴ്ച നടത്തി. വടക്കന്‍ കൊറിയന്‍ മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഭരണപക്ഷമായ വര്‍ക്കേഴ്‌സ് പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയുടെ അന്താരാഷ്ട്ര വകുപ്പ് തലവനായ കിം സോങ്ങ് നാമിന്റെ നേതൃത്വത്തിലുള്ള പ്രതിനിധികളാണ് ചൈനയിലെത്തി ചര്‍ച്ച നടത്തിയത്. കഴിഞ്ഞാഴ്ച മുതല്‍ വടക്കന്‍ കൊറിയയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയാണ് ഇപ്പോള്‍ അവരുടെ പ്രതിനിധികള്‍.

ALSO READ: ആലപ്പുഴയില്‍ ഗ്രൂപ്പ് തര്‍ക്കം പരിഹരിക്കാനാവാതെ കോണ്‍ഗ്രസ്; കെസി ജോസഫ് എത്തിയിട്ടും മാറ്റമില്ല

ലോകത്ത് എന്ത് മാറ്റങ്ങളുണ്ടായാലും ചൈനയും വടക്കന്‍ കൊറിയയും തമ്മിലുള്ള ബന്ധത്തില്‍ യാതൊരു വിള്ളലും ഉണ്ടാകില്ലെന്ന് ചൈനയിലെ ഉയര്‍ന്ന നേതാക്കളിലൊരാളായ വാംഗ് ഹുനിംഗ് വ്യക്തമാക്കി. വടക്കന്‍ കൊറിയയുടെ നേതാവായ കിം ജോങ്ങ് ഉന്നും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗും തങ്ങളുടെ ബന്ധം അതിശക്തമായി തുടരുമെന്ന സന്ദേശം കൈമാറിയിരുന്നു. കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ റഷ്യയും ചൈനയുമായുള്ള ചരക്കുകടത്തും മറ്റ് നയതന്ത്ര കൈമാറ്റങ്ങളും ഉള്‍പ്പെടെ വടക്കന്‍ കൊറിയ നിര്‍ത്തിവച്ചിരുന്നു.

ALSO READ: തൃശൂരില്‍ കുത്തേറ്റ നിലയില്‍ മൃതദേഹം; തമിഴ്‌നാട് സ്വദേശിയെന്ന് സംശയം

ഇപ്പോഴും പല നിയന്ത്രണങ്ങളും വടക്കന്‍ കൊറിയയില്‍ നിലവിലുണ്ട്. അതേസമയം നയതന്ത്ര പ്രവര്‍ത്തനങ്ങളും വിദേശ നയതന്ത്രജ്ഞരുടെ പ്രവേശനം, പ്രധാന സഖ്യകക്ഷികളുമായുള്ള കച്ചവടം എന്നിവ മാത്രമാണ് ആരംഭിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News