സൈനിക പരേഡിൽ ആണവ ശേഷിയുള്ള മിസൈലുകളും ഡ്രോണുകളും പ്രദർശിപ്പിച്ച് ഉത്തര കൊറിയ

ഉത്തര കൊറിയയിലെ പ്യോങ്‌യാങ്ങിൽ സംഘടിപ്പിച്ച സൈനിക പരേഡിൽ പ്രദർശിപ്പിച്ച ആയുധങ്ങളിൽ ആണവ ശേഷിയുള്ള മിസൈലുകളും പുതിയ ആക്രമണ ഡ്രോണുകളും ഉൾപ്പെടുന്നുവെന്ന് ഉത്തര കൊറിയയിലെ മാധ്യമം റിപ്പോർട്ട് ചെയ്തു. പരേഡിൽ നേതാവ് കിം ജോങ് ഉന്നും റഷ്യയിൽ നിന്നുമുള്ള പ്രതിനിധികളും പങ്കെടുത്തു.

കൊറിയൻ യുദ്ധം അവസാനിച്ചതിന്റെ 70-ാം വാർഷികത്തിന്റെ സ്മരണയ്ക്കായി വ്യാഴാഴ്ച രാത്രിയാണ് പരേഡ് നടന്നത്. റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു ഉൾപ്പെടെയുള്ള പ്രതിനിധികളാണ് സൈനിക പരേഡിൽ ഉണ്ടായിരുന്നത്. കൊവിഡ് -19 വ്യാപിച്ചതിന് ശേഷം ഉത്തര കൊറിയയിലേക്കുള്ള ആദ്യ സന്ദർശകരായിരുന്നു ഇവർ.

also read :‘കൈയും തലയും വെട്ടി കാളിപൂജ നടത്തും’; കൊലവിളി മുദ്രാവാക്യവുമായി ആർ എസ് എസ്

എന്നാൽ യുഎൻ സെക്യൂരിറ്റി കൗൺസിൽ നിരോധിച്ച നോർത്ത് ആണവ മിസൈലുകളുടെ പ്രകടനമാണ് കൊറിയ നടത്തിയത്. റഷ്യയുടെ പിന്തുണയോടെയാണ് മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ പ്രദർശനം നടത്തിയത്. പരേഡിൽ ഉത്തരകൊറിയയുടെ ഏറ്റവും പുതിയ ഹ്വാസോങ്-17, ഹ്വാസോങ്-18 എന്നീ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ, പുതിയ ആക്രമണവും ചാര ഡ്രോണുകളും ഉപയോഗിച്ചുള്ള ഫ്ലൈ ഓവർ എന്നിവ പരേഡിൽ ഉൾപ്പെടുത്തിയെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു.

also read :കുട്ടിക്കുരങ്ങിനെ അടിച്ചു കൊന്നു, യുവാവിനെതിരെ പൊലീസ് കേസ് എടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News