യുഎസ് രഹസ്യാന്വേഷണ ജെറ്റുകൾ തകർത്ത് ഉത്തര കൊറിയ

കിഴക്കൻ തീരത്ത് യുഎസ് രഹസ്യാന്വേഷണ ജെറ്റുകൾ തകർത്തതെന്ന് ഉത്തര കൊറിയ. പ്രദേശത്ത് നുഴഞ്ഞുകയറിയതിനെത്തുടർന്നാണ് യുഎസ് രഹസ്യാന്വേഷണ വിമാനം തകർത്തതെന്ന് ഉത്തരകൊറിയയുടെ സൈന്യം അറിയിച്ചതായി സ്റ്റേറ്റ് ന്യൂസ് ഏജൻസി കെസിഎൻഎ റിപ്പോർട്ട് ചെയ്യുന്നു.

വെള്ളിയാഴ്ച (ആഗസ്റ്റ് 18) നടന്ന സംഭവം നടന്നത്. അപകടകരമായ സൈനിക പ്രകോപനമാണ് യു എസ് നടത്തിയത്. ഭാവിയിലെ കടന്നുകയറ്റങ്ങൾ തടയുന്നതിനുള്ള നടപടികൾ ഉത്തര കൊറിയ പരിഗണിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

Also Read: ആദ്യ വിവാഹബന്ധം 55 മണിക്കൂര്‍,രണ്ടാമത്തേതും പരാജയം; മൂന്നാം വിവാഹബന്ധവും വേര്‍പെടുത്തി പോപ്പ് ഗായിക ബ്രിട്ട്‌നി

പ്രകോപനത്തിൽ പ്രതിഷേധിച്ച് ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപിക്കുകയോ മറ്റ് സൈനിക നടപടികൾ സ്വീകരിക്കുകയോ ചെയ്തേക്കുമെന്ന് ഉത്തരകൊറിയയുടെ രഹസ്യാന്വേഷണ ഏജൻസിയെ ഉദ്ധരിച്ച് ദക്ഷിണ കൊറിയൻ നിയമനിർമ്മാതാവ് വ്യക്തമാക്കി.

ഉത്തരകൊറിയയിൽ നിന്നുള്ള ആണവ ഭീഷണികളും ചൈനയുടെ പ്രാദേശിക സ്വാധീനവും വർധിച്ചുവരുന്നതിനാൽ, സിയോളും ടോക്കിയോയും തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവരുമായി മേരിലാൻഡിലെ ക്യാമ്പ് ഡേവിഡിൽ ബൈഡൻ കൂടിക്കാഴ്ച നടത്തും.

അതേസമയം, ദക്ഷിണ കൊറിയയും അമേരിക്കയും തമ്മിലുള്ള 11 ദിവസത്തെ സംയുക്ത സൈനികാഭ്യാസം തിങ്കളാഴ്ച ആരംഭിക്കും.

Also Read: ഇനി മുതൽ കുറിപ്പടിയിൽ ബ്രാന്‍ഡഡ് മരുന്നുകള്‍ക്കു പകരം ജനറിക് മരുന്നുകള്‍ എഴുതണം; പുതിയ തീരുമാനവുമായി എന്‍എംസി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News