വെടിക്കെട്ട് അപകടം; നീലേശ്വരം ഉത്തര മലബാര്‍ ജലോത്സവം മാറ്റിവെച്ചു

നീലേശ്വരം വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ നീലേശ്വരത്ത് നടത്താനിരുന്ന ഉത്തര മലബാര്‍ ജലോത്സവം മാറ്റിവെച്ചു. നവംബര്‍ ഒന്നിനാണ് ജലോത്സവം നടത്താനിരുന്നത്. വംബര്‍ 17ന് ഞായറാഴ്ച ജലോത്സവം നടക്കുമെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ അറിയിച്ചത്.

നേരത്തേ അഞ്ഞൂറ്റമ്പലം വീരര്‍കാവിലെ കളിയാട്ടത്തിനിടെ ഉണ്ടായ അപകടത്തില്‍ നൂറിലേറെ പേര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ അടക്കം മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കര്‍ വഹിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു. കാസര്‍ഗോഡ് നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ എട്ടുപേര്‍ ഗുരുതരമായി ചികിത്സയിലുണ്ടെന്ന് മന്ത്രി പി രാജീവ് അറിയിച്ചിരുന്നു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉള്ള അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read : നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും: മന്ത്രി പി രാജീവ്

നീലേശ്വരത്തെ വെടിക്കെട്ട് അപകടത്തില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. അഡീഷണല്‍ എസ് പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കും. കാഞ്ഞങ്ങാട് ഡിവൈഎസ്പിക്കാണ് ചുമതല.

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ടത്തിനിടെ നടത്തിയ വെടിക്കെട്ടിലായിരുന്നു അപകടം. സംഭവത്തില്‍ നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒട്ടേറെപ്പേര്‍ ഗുരുതരാവസ്ഥയില്‍ വിവിധ ആശുപത്രികളിലായി ചികില്‍സ തേടുകയും ചെയ്തിരുന്നു.

എന്നാല്‍, ഉല്‍സവാഘോഷത്തിനായി നൂറുകണക്കിന് ആളുകള്‍ കൂടി നിന്നയിടത്തിനു സമീപത്താണ് വെടിക്കെട്ട് അപകടം ഉണ്ടായതെന്നും പ്രദേശത്ത് കരിമരുന്ന് പ്രയോഗം നടത്തുന്നത് നിരവധി പേര്‍ നേരത്തെ തന്നെ എതിര്‍ത്തിരുന്നെന്നും എന്നാല്‍ ഇത് വകവെയ്ക്കാതെയാണ് സംഘാടകര്‍ പ്രദേശത്ത് വെടിക്കെട്ട് നടത്താന്‍ തീരുമാനിച്ചതെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News