വയനാട്‌ ഡിസിസി ട്രഷററുടേയും മകൻ്റേയും മരണം; വിശദാന്വേഷണത്തിന്‌ ഉത്തരമേഖല ഡിഐജിയുടെ നിർദ്ദേശം

WAYANad dcc

വയനാട്‌ ഡി സി സി ട്രഷററുടേയും മകന്റേയും മരണത്തിൽ വിശദാന്വേഷണത്തിന്‌ ഉത്തരമേഖല ഡി ഐ ജി നിർദ്ദേശം നൽകി.പണമിടപാട്‌ സംബന്ധിച്ചും ആത്മഹത്യക്ക്‌ പ്രേരകമായ എല്ലാ സാഹചര്യങ്ങളും പരിശോധിക്കണം.തെളിവുകളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യാനും നിർദ്ദേശം ഡി ഐ ജി നിർദ്ദേശം നൽകി.

ഡി ഐ ജി രാജ്പാൽ മീണയുടേതാണ്‌ നിർദ്ദേശം.സംഭവം സംബന്ധിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ്‌ വിശദാന്വേഷണത്തിന്‌
ഉത്തരവ്‌.ബത്തേരി ഡി വൈ എസ്പിയാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌.പ്രത്യേക അന്വേഷണ സംഘത്തിൽ 7 പേരുണ്ടാവും.ഡി സി സി ട്രഷറർ എൻ എം വിജയന്റേയും മകന്റേയും മരണത്തിൽ‌ പണമിടപാട്‌ പോലീസ് അന്വേഷിക്കും.കൂടുതൽ പേരെ ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്‌.ബത്തേരി അർബൻ ബാങ്ക്‌ നിയമന അഴിമതിയുമായി ആത്മഹത്യക്ക്‌ ബന്ധമുണ്ടെന്ന ആരോപണത്തിലാണ്‌ പരിശോധന നടക്കുക.സംഭവത്തിൽ ഐ സി ബാലകൃഷ്ണനനെതിരെ ആത്മഹത്യ പ്രേരണാ കുറ്റത്തിന്‌ കേസെടുക്കണമെന്ന് സി പി ഐ എം ആവശ്യപ്പെട്ടു.

ALSO READ; എം.ടിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആദരം ഡിസംബര്‍ 31ന്; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

മരണം സംബന്ധിച്ച ദുരൂഹത ശക്തമാവുന്നതിനിടെ പണമിടപാട്‌ സംബന്ധിച്ച രേഖകൾ പുറത്തുവന്നിരുന്നു.ഇതേക്കുറിച്ച്‌ പോലീസ്‌ അന്വേഷിക്കും.ഇപ്പോൾ പ്രത്യക്ഷ ഇടപെടൽ നടത്തിയെന്ന് തെളിവുകൾ പുറത്തുവന്നവരെ ചോദ്യം ചെയ്യും.
എൻ എം വിജയൻ ഇടനിലക്കാരനായി പണം വാങ്ങിയെന്ന
രേഖകൾ പോലീസ്‌ പരിശോധിക്കും.കരാർ ഉടമ്പടിയിൽ പേൂള്ളവരേയും ചോദ്യം ചെയ്ത്‌ തുടങ്ങിയിട്ടുണ്ട്‌.


ഉദ്യോഗാർത്ഥികളിൽ നിന്ന് വാങ്ങിയ പണം,ജോലി ലഭിച്ചില്ലെങ്കിൽ തിരിച്ചു കൊടുക്കണമെന്ന വ്യവസ്ഥ നേതാക്കൾ പാലിക്കാത്തതിനെതിരെ എൻ എം വിജയൻ നൽകിയ പരാതികളും പുറത്തുവന്നിട്ടുണ്ട്‌.നേതാക്കൾ പണം വാങ്ങി കയ്യൊഴിഞ്ഞതോടെ നിസ്സഹായവസ്ഥയിലെത്തിയ എൻ എം വിജയൻ മകനും വിഷം നൽകി മരിക്കുകയായിരുന്നു എന്നാണ്‌ ആരോപണം‌.കത്തുകളിലും കരാർ ഉടമ്പടികളിലും പേരുള്ള ഐ സി ബാലകൃഷ്ണൻ രാജിവെക്കണമെന്നാവശ്യപ്പെട്ട്‌ സി പി ഐ എം തിങ്കളാഴ്ച എം എൽ എ ഓഫീസിലേക്ക്‌ പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here