വിവാദങ്ങള്‍ക്ക് വിരാമം; നോര്‍വേ രാജകുമാരിക്ക് പ്രണയ സാഫല്യം, വരന്‍ ദുര്‍മന്ത്രവാദിയായ ഡ്യുറക് വെറെറ്റ്

വിവാദങ്ങള്‍ക്ക് വിരാമമിട്ട് നോര്‍വേ രാജകുമാരിക്ക് പ്രണയ സാഫല്യം. നോര്‍വേയിലെ ഹാരള്‍ഡ് അഞ്ചാമന്‍ രാജാവിന്റെ മൂത്തമകളായ മാര്‍ത്തയും യുഎസ് പൗരനായ ദുര്‍മന്ത്രവാദി ഡ്യുറക് വെറെറ്റും തമ്മിലുള്ള വിവാഹം നിശ്ചയിച്ചു.

മരണത്തില്‍ നിന്ന് അതിജീവിച്ചവനെന്ന് സ്വയം സ്ഥാപിക്കുന്ന ഡ്യുറക് വെറെറ്റുമായുള്ള രാജകുമാരിയുടെ വിവാഹ ആഘോഷങ്ങള്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കും. 2022ല്‍ വിവാഹം ഉറപ്പിച്ചതായി ഇരുവരും അറിയിച്ചിരുന്നു.

Also Read :  ബേസില്‍ ജോസഫ്- ജ്യോതിഷ് ശങ്കര്‍ ചിത്രം ‘പൊന്‍മാന്‍’, പുതിയ പോസ്റ്റര്‍ പുറത്ത്

ഇയാളുടെ ആഭിചാരക്രിയകളും അര്‍ബുദം സംബന്ധിച്ച വിവാദവിശ്വാസങ്ങളുമെല്ലാം ഏറെ ചര്‍ച്ചയായിരുന്നു. രാജകുമാരിയുടെ പ്രണയവും തുടര്‍ന്നുള്ള വിവാദങ്ങളും മാധ്യമ ശ്രദ്ധ നേടിയിരുന്നു.

മരണത്തിൽനിന്ന് ഉയിർത്തെണീറ്റവൻ എന്നു സ്വയം വിളിക്കുന്ന വെറെറ്റ് (49) തട്ടിപ്പുകാരനായ മുറിവൈദ്യനാണെന്നാണ് വിമർശകർ പറയുന്നത്. മാർത്ത കുതിരയോട്ടത്തിലും രാജകുമാരിയാണ്. കുതിരയോട്ട മത്സരങ്ങളിൽ കിരീടം ചൂടി മികച്ചൊരു കരിയർ കെട്ടിപ്പടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News