വയർ അസാധാരണമായി വീർക്കുന്നു, ഡോക്ടർമാർ 12 വർഷത്തോളമെടുത്ത് ചികിൽസിച്ചത് കൊഴുപ്പ് അടിഞ്ഞതിന്.. എന്നാൽ അവസാനം കണ്ടെത്തിയത്?

വയർ അസാധാരണമായി വീർക്കുന്നതിന് ചികിൽസ തേടിയ നോർവീജിയൻ പൌരനിൽ നിന്നും 12 വർഷത്തെ ചികിൽസയ്ക്ക് അവസാനം ഡോക്ടർമാർ കണ്ടെത്തിയത് 27 കിലോഗ്രാം തൂക്കമുള്ള മുഴ. നോർവീജിയൻ പൌരനായ തോമസ് ക്രൌട്ടിൻ്റെ ശരീരത്തിൽ നിന്നാണ് ഭീമാകാരനായ മുഴ കണ്ടെത്തിയത്. താൻ വർഷങ്ങളായി ഡോക്ടർമാരെ ഈ പ്രശ്നം കാണിച്ച് ചികിൽസ തേടിയിരുന്നെന്നും എന്നാൽ ഡോക്ടർമാർ കൊഴുപ്പ് കുറക്കാനുള്ള മരുന്നുകൾ മാത്രമാണ് തനിക്ക് നൽകിയിരുന്നതെന്നും തോമസ് വെളിപ്പെടുത്തി. ഇതിനിടെ 2011-ൽ തനിക്ക് ടൈപ്പ്-2 പ്രമേഹം ഉണ്ടെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ഇതിനുള്ള ചികിൽസകളായി.

എന്നാൽ, തൻ്റെ വയറ് അപ്പോഴെല്ലാം അസാധാരണമായി വീർത്തു വരുന്നത് ഡോക്ടർമാരുടെ ശ്രദ്ധയിൽ തോമസ് കൊണ്ടുവന്നെങ്കിലും അവർക്ക് അസാധാരണമായൊന്നും അതിൽ കാണാനായില്ല. പരാതി സ്ഥിരമായപ്പോൾ കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് വിധേയനാകാൻ ഡോക്ടേഴ്സ് തോമസിനെ ഉപദേശിച്ചു. ഇതിനിടെ പ്രമേഹം നിയന്ത്രണത്തിലാക്കുന്നതിനുള്ള മരുന്ന് കഴിച്ചത് തോമസിൻ്റെ മുഖവും കൈകാലുകളും അസാധാരണമായി മെലിയാൻ ഇടയാക്കി. എന്നാൽ അപ്പോഴും വയർ വീർത്തു തന്നെയായിരുന്നു.

Also Read: മൈതാനത്ത് യുദ്ധം, ലോകത്ത് സമാധാനം; ചാമ്പ്യൻസ് ലീഗ് മൽസരത്തിനിടെ ഫ്രീ പലസ്തീൻ ബാനർ ഉയർത്തി പിഎസ്ജി ആരാധകർ

ഇതോടെ ഡോക്ടർമാർ പോഷകാഹാരക്കുറവാണ് തോമസിനെന്ന് ഉറപ്പിച്ചു. തുടർന്നൊരു സിടി സ്കാൻ നടത്തിയപ്പോഴാണ് വയറിനുള്ളിലെ ഭീമൻ മുഴ കണ്ടെത്തിയത്. തുടർന്ന് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ 10 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ വയറിലെ മുഴ നീക്കം ചെയ്തു. എന്നാൽ, മുഴ കണ്ടെത്താൻ വൈകിയത് വയറിൽ ക്യാൻസർ കോശങ്ങളെ പെരുകാൻ ഇടയാക്കിയിരുന്നു. ഇതിൻ്റെ ഭാഗമായി തോമസിൻ്റെ ചെറുകുടലിലെ പ്രവർത്തനം തകരാറിലായി.  അദ്ദേഹത്തിന് തൻ്റെ വലത് കിഡ്നി നീക്കം ചെയ്യേണ്ടിയും വന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News