ഒരു നിമിഷത്തെ തോന്നൽ തകർത്തത് സ്വന്തം മുഖത്തെ, സ്വയം തിരിച്ചറിയാൻ പോലുമാകാതെ യുവാവ് തള്ളി നീക്കിയത് 10 വർഷം- ഒടുവിൽ പുതിയ മുഖവുമായി ജീവിതത്തിലേക്ക്

ഒരിക്കൽ പറ്റിയ ഒരു തെറ്റിന് യുവാവിന് നൽകേണ്ടി വന്നത് സ്വന്തം ജീവിതത്തിൻ്റെ ഒരു ഭാഗം തന്നെയായിരുന്നു. സ്വന്തം മുഖം തിരിച്ചറിയാനാകാതെയും ഒന്നു സംസാരിക്കാനോ, ഭക്ഷണം കഴിക്കാനോ, പുറത്തുള്ള ആളുകളെ അഭിമുഖീകരിക്കാനോ ആകാതെ യുവാവ് തള്ളി നീക്കിയത് 10 വർഷങ്ങളാണ്. ഒരാവേശത്തിന് എടുത്ത തീരുമാനത്തിന് ഒരായുഷ്ക്കാലം മുഴുക്കെ താൻ ബലിയാടായിപ്പോകുമല്ലോ എന്നോർത്ത് കരഞ്ഞ ആ ദിവസങ്ങൾക്ക് അറുതിയായത് ഇക്കഴിഞ്ഞ ദിവസമാണ്. ഏകദേശം 50 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ യുവാവിന് ലഭിച്ചത് പുതിയൊരു മുഖമാണ്. ഒപ്പം തകർന്നു പോയൊരു ജീവിതവും. അമേരിക്കയിലാണ് സംഭവം.

ALSO READ: ചായ ചൂടോടെ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ക്യാൻസറിന് സാധ്യത

ഡെറെക് ഹാഫ് എന്ന യുവാവിന് അദ്ദേഹത്തിൻ്റെ കോളജ് വിദ്യാഭ്യാസ കാലത്തിലൊരിക്കലായിരുന്നു ആത്മഹത്യ ചെയ്യാൻ തോന്നലുണ്ടായത്. പഠിക്കാൻ മിടുക്കനായിരുന്ന ഡെറെകിന് അക്കാലത്തൊരിക്കൽ ജീവിതത്തിലൊരു പരാജയം രുചിക്കേണ്ടി വന്നു. കടുത്ത നിരാശയിലായ ഡെറെക് 2014 മാർച്ച് 5 എന്ന ആ ദിവസം തൻ്റെ ജീവനൊടുക്കാൻ തീരുമാനിച്ചു. വീട്ടിൽ സൂക്ഷിച്ചിരുന്ന തോക്ക് കയ്യിലെടുത്ത് അവൻ സ്വയം വെടിയുതിർത്തതേ ഓർക്കുന്നുള്ളൂ. പിന്നീട് ബോധം വന്നപ്പോൾ തകർന്ന മൂക്കും വായുമായി ആശുപത്രിയിലാണ്. തുടർന്ന് നിരന്തരമായ ആശുപത്രി വാസങ്ങളും ശസ്ത്രക്രിയകളും.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏകദേശം 58 ശസ്ത്രക്രിയകള്‍ക്ക് ഡെറെക് വിധേയനായി. പക്ഷെ ഖരരൂപത്തിലുള്ള ഭക്ഷണം കഴിക്കാനോ, കുടുംബാംഗങ്ങളോടോ സുഹൃത്തുക്കളോടോ മറ്റോ സാധാരണവിധത്തില്‍ സംസാരിക്കാനോ ഈ ശസ്ത്രക്രിയകള്‍കൊണ്ട് ഡെറെക്കിന് സാധ്യമായില്ല. ട്യൂബിലൂടെയായിരുന്നു ഡെറെക് ഭക്ഷണം കഴിച്ചിരുന്നത്. മൂക്കില്ലാത്തതിനാല്‍ ഡെറെക്കിന് കണ്ണട ധരിക്കാനാകുമായിരുന്നില്ല.

ALSO READ: ഫുട്‌ബോളിനിടെ തര്‍ക്കം; 12കാരന് നേരെ തോക്ക് ചൂണ്ടി ബിസിനസുകാരന്‍

തുടർന്നാണ് മുഖം മാറ്റിവെക്കൽ ശസ്ത്രക്രിയയെ കുറിച്ചറിഞ്ഞത്. ലോകത്തൊട്ടാകെ ഇതുവരെ 50 ശസ്ത്രക്രിയകളെ ഇതുവരെ നടന്നിട്ടുള്ളൂ. എങ്കിലും മകൻ്റെ പ്രയാസവും സങ്കടവും കണ്ട് ഡെറെക്കിൻ്റെ മാതാപിതാക്കൾ ശസ്ത്രക്രിയയ്ക്ക് സമ്മതം മൂളി. ഏകദേശം 50 മണിക്കൂർ 80 ആരോഗ്യ പ്രവർത്തകരെ പങ്കാളിയാക്കി കൊണ്ടായിരുന്നു ശസ്ത്രക്രിയ നടന്നത്. തനിക്ക് മുഖം ദാനം ചെയ്ത വ്യക്തിയ്ക്കും ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ക്കും ഡെറെക് നന്ദി പറഞ്ഞു.

ഡെറെക്കിൻ്റെ മുഖം 85 ശതമാനത്തോളം പുനര്‍നിര്‍മ്മിക്കാന്‍ സാധിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഡെറെക്കിൻ്റെ കണ്‍പോളകള്‍, താടി, പല്ല്, മൂക്ക്, കവിള്‍, കഴുത്തിലെ ത്വക്ക് എന്നിവ പുനര്‍നിര്‍മ്മിച്ചു.ഇപ്പോൾ ഉള്ളിലെ വികാരങ്ങള്‍ ഡെറെക്കിന് മുഖത്ത് പ്രകടിപ്പിക്കാനാകും. കൂടുതല്‍ വ്യക്തതയോടെ സംസാരിക്കാനും സാധിക്കുന്നുണ്ട്. ശസ്ത്രക്രിയ നടന്നതിനു ശേഷമുള്ള മുഖം കണ്ടപ്പോൾ താൻ വീണ്ടുമൊരു മനുഷ്യനായെന്ന തോന്നൽ വന്നതായി ഡെറെക് അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News