അമേരിക്ക ആര് ഭരിക്കും?; ഭാവി പ്രസിഡന്റിനെ പ്രവചിച്ച് ‘നോസ്ട്രഡാമസ്’

നവംബര്‍ അഞ്ചിനാണ് യുഎസില്‍ പ്രസിഡന്റ്ഷ്യല്‍ തെരഞ്ഞെടുപ്പ്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായും വൈസ് പ്രസിഡന്റ് കമല ഹാരിസ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായും ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പില്‍ ആരു വിജയിക്കുമെന്ന ലോകം തന്നെ ആകാംഷയോടെ കാത്തിരിക്കുകയാണ്.

ALSO READ: കല്യാണത്തിൽ റെക്കോർഡുമായി ഗുരുവായൂർ; ഇന്ന് മാത്രം 354 വിവാഹങ്ങൾ, ചരിത്രത്തിൽ ഇതാദ്യം

ഇതിനിടയിലാണ് നോസ്ട്രഡാമസ് ഒഫ് പ്രസിഡന്റ്ഷ്യല്‍ ഇലക്ഷന്‍സ് എന്നറിയപ്പെടുന്ന  അലന്‍ ലിച്ച്മാന്‍ ആ പ്രവചനം നടത്തിയിരിക്കുന്നത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ നോസ്ട്രഡാമസ് എന്നാണ് അദ്ദേഹത്തിന്റെ വിളിപ്പേര് തന്നെ. ഒരു ശങ്കയുമില്ലാതെ ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസ് വിജയിക്കുമെന്നാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്. കമല വിജയിയാകുമെന്ന് ലിച്ച്മാന്‍ പറയുന്ന വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ALSO READ:നഗ്നചിത്രം അയച്ചതിന് പ്രതികാരമായി ജനനേന്ദ്രിയം തകർത്തു: നടൻ ദർശൻ പ്രതിയായ കോലപാതകക്കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

കഴിഞ്ഞ നാല്‍പതു വര്‍ഷമായി തെറ്റാതെ പ്രസിഡന്റ് ആരായിരിക്കുമെന്ന് പ്രവചിച്ച വ്യക്തിയാണ് ലിച്ച്്മാന്‍. 2016 ട്രംപ്, 2020ല്‍ ബൈഡന്‍ എന്നിവരുടെ വിജയം അദ്ദേഹം പ്രവചിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News