‘ബ്ലഡി കണ്ണൂര്‍’ അല്ല, ബ്യൂട്ടിഫുള്‍ കണ്ണൂര്‍; കലാകിരീടം ഏറ്റുവാങ്ങി

കണ്ണൂര്‍ ജില്ലയെ ‘ബ്ലഡി കണ്ണൂര്‍’ എന്ന് വിളിച്ച് അവഹേളിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുളള മറുപടി കൂടിയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കണ്ണൂര്‍ നേടിയ വന്‍ വിജയം. എന്താണ് കണ്ണൂരെന്ന് സ്വര്‍ണ്ണകപ്പ് നേട്ടത്തിലൂടെ കണ്ണൂരിലെ കുട്ടികള്‍ ഗവര്‍ണറെ പഠിപ്പിക്കുന്നു.

READ ALSO:“കലോത്സവം വിവേചനങ്ങളില്ലാത്ത കലകളുടെ സമ്മേളനം”: മമ്മൂട്ടി

മഹത്തായ രാഷ്രീയ സാംസ്‌കാരിക പാരമ്പര്യം മാത്രമല്ല, സമഗ്ര മേഖലയില്‍ അതിവേഗം മുന്നേറുന്ന ജില്ലയാണ് കണ്ണൂര്‍. ആ ജില്ലയെയാണ് അടുത്തിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബ്ലഡി കണ്ണൂര്‍ എന്ന് വിളിച്ച് അവഹേളിച്ചത്.

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയാണ്. ഇത്തവണ ജില്ലകള്‍ തമ്മില്‍ നടന്നത് ഇഞ്ചോടിഞ്ച് പോരാട്ടമാണ്. എന്നാല്‍ കലാകിരീടം ഉയര്‍ത്തിപ്പിടിച്ചത് കണ്ണൂര്‍ ജില്ലയാണ്. കണ്ണൂരിനെ അവഹേളിച്ച ഗവര്‍ണര്‍ക്ക് ഇതിലും നല്ലൊരു മറുപടി നല്‍കാനില്ല. കലോത്സവത്തില്‍ വിജയക്കൊടി പാറിച്ചു എന്നതിലുമപ്പുറം കണ്ണൂരിന്റെ വിജയം ഒരു പാഠമാണ്. അധികാര ഭ്രമത്തോടെ അവഹേളന രാഷ്ട്രീയം പറയുന്നവരെ ഒരു കൂട്ടം കുട്ടികള്‍ പഠിപ്പിച്ച പാഠം.

READ ALSO:സലാറിന്റെ ആഘോഷവേളയിൽ ഒത്തുചേർന്ന് പൃഥ്വിയും പ്രഭാസും

അതേസമയം സ്വര്‍ണക്കപ്പിന് നാളെ കണ്ണൂരില്‍ സ്വീകരണം നല്‍കും. വൈകുന്നേരം 3 മണിക്ക് ജില്ലാ അതിര്‍ത്തിയായ മാഹിയിലാകും സ്വീകരണം നല്‍കുക. സ്വര്‍ണ കപ്പിനെ തുറന്ന വാഹനത്തില്‍ കണ്ണൂര്‍ നഗരത്തിലേക്ക് ആനയിക്കും. തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. കണ്ണൂര്‍ നഗരത്തില്‍ കലാപ്രതിഭകളെ അനുമോദിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News