ആലപ്പുഴയിലെ ബാറുകളിലും മറ്റ് ഹോട്ടലുകളിലും കറങ്ങിയത് ബണ്ടി ചോർ അല്ല എന്ന് സ്ഥിരീകരണം. ബണ്ടി ചോറിന്റെ രൂപസാദൃശ്യമുള്ള മാവേലിക്കര ഇൻഡോ ടിബറ്റൻ ബോർഡർ ഫോഴ്സിലെ ഉദ്യോഗസ്ഥനെയാണ് ബണ്ടി ചോർ എന്ന പേരിൽ ജനങ്ങൾ തെറ്റിദ്ധരിച്ചത്. ഇത്തരത്തിൽ ദൃശ്യങ്ങളും വാർത്തകളും പുറത്തുവന്ന ഉടൻ തന്നെ പുന്നപ്ര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആളെക്കുറിച്ച് കൂടുതൽ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ മാവേലിക്കര ഇൻഡോ ടിബറ്റൻ ഫോഴ്സിലെ ഉദ്യോഗസ്ഥനാണ് എന്ന് സ്ഥിരീകരിച്ചത്.
ALSO READ: ഒരു സംഘടനയെ മാത്രം ഒറ്റ തിരിഞ്ഞ് ആക്രമിച്ചുള്ള പ്രചരണങ്ങളോട് യോജിപ്പില്ല: മന്ത്രി ആർ ബിന്ദു
മൂന്ന് ദിവസം മുൻപാണ് കുപ്രസിദ്ധ ഗുണ്ട ബണ്ടി ചോറിന്റെ രൂപസാദൃശ്യമുള്ള ഒരാൾ അമ്പലപ്പുഴയ്ക്ക് സമീപമുള്ള ഒരു ബാറിൽ മദ്യപിക്കാൻ എത്തിയത്. മോഷ്ടാവായ ബണ്ടി ചോ അല്ലേ എന്ന് സംശയം ബലപ്പെട്ടതോടെ മദ്യലഹരി വിടുന്നതിന് മുമ്പ് ബാറിലുള്ളവർ പൊലീസിനെ വിവരം അറിയിച്ചു. സംഭവം അറിഞ്ഞ പൊലീസ് എത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പൊലീസിനും ഒരു ചെറിയ സംശയം. ബണ്ടി ചോർ എവിടെ എന്ന്പൊലീസ് അന്വേഷിച്ചു.
തിരുവനന്തപുരത്തെ ഒരു മാനസിക ആരോഗ്യ കേന്ദ്രത്തിലെ ചികിത്സയ്ക്കു ശേഷം ഇയാൾ പുറത്തുപോയി എന്നാണ് അറിയാൻ കഴിഞ്ഞത്. നിലവിൽ കേരളത്തിൽ ഇയാൾക്കെതിരെ കേസ് ഇല്ലാത്തതുകൊണ്ട് തന്നെ കർശന നടപടി സ്വീകരിക്കാനും പൊലീസിന് കഴിയില്ല. പിന്നെ ആകെ ഉള്ള ഒരു ആശ്വാസം കരുതൽ തടങ്കലിൽ കസ്റ്റഡിയിൽ വയ്ക്കാം. ഇതിനായി ആലപ്പുഴ ജില്ലയിലെയും പ്രത്യേകിച്ച് അമ്പലപ്പുഴയിലെയും എല്ലാ ഹോട്ടലുകളിലും ഹോംസ്റ്റേകളിലും പൊലീസ് പരിശോധന നടത്തി. അമ്പലപ്പുഴയിലെയും പുന്നപ്രയിലെയും മിടുക്കരായ പൊലീസ് ഉദ്യോഗസ്ഥരാണ് അന്വേഷിച്ചത്. അന്വേഷണം ഒടുവിൽ ചെന്ന് എത്തിയത് മറ്റു ചില സിസിടിവി ദൃശ്യങ്ങളിൽ ആണ്. ഈ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇദ്ദേഹം മാവേലിക്കരയിലെ ഇൻഡോ ടിബറ്റൻ ബോർഡർ ഫോഴ്സിലെ ഉദ്യോഗസ്ഥനാണ് എന്ന് മനസ്സിലായത് പരിശോധന കഴിഞ്ഞ് ബണ്ടി ചോർ അല്ല എന്ന് സ്ഥിരീകരിച്ചതോടെ തൽക്കാലം അന്വേഷണം നിർത്തി. ബണ്ടി ചോർ എത്തി എന്ന വാർത്ത മാധ്യമങ്ങളുടെ മറ്റും പുറത്തുവന്നതോടെ നാട്ടിലെ ജനങ്ങളും ഏറെ ഭീതിയിലായിരുന്നു. എന്നാൽ ബണ്ടി ചോർ ആലപ്പുഴയിൽ വന്നിട്ടില്ല എന്ന് സ്ഥിരീകരിച്ചതോടെ നാട്ടുകാരും ആശ്വാസത്തിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here