സർക്കാർ അന്വേഷണ നടപടികളുമായി മുന്നോട്ട് പോകുമ്പോൾ അതിന്റെ ആത്മാർഥതയെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്ന് മന്ത്രി വി എൻ വാസവൻ. ADGP യുടെ അന്വേഷണ റിപ്പോർട്ടിൽ ആസൂത്രിതമായ ചില നീക്കങ്ങൾ നടന്നുവെന്നു സൂചനയുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ത്രിതല അന്വേഷണം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
പൂരം നടത്തിപ്പുമായി ബന്ധപ്പെട്ടു ഒരു സന്നിഗ്ധ ഘട്ടം ഉണ്ടായപ്പോൾ മുഖ്യമന്ത്രി ഇടപെട്ടു രണ്ടു കൂട്ടരെയും അനുനയിപ്പിച്ചു. കോടതി നിബന്ധനകൾക്ക് വിധേയമായാണ് പൂരം സംഘാടനവുമായി ബന്ധപ്പെട്ടു നിർണ്ണായക തീരുമാനം എടുത്തത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടവും ഉണ്ടായിരുന്നു.
അങ്ങനെയിരിക്കെ ഒരു ഉദ്യോഗസ്ഥനെ മാറ്റണമെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുമതി വേണമായിരുന്നു. ഈ വസ്തുത മറച്ചു വെച്ചാണ് ഉദ്യോഗസ്ഥരെ മാറ്റാത്തത് എന്താണെന്നു പ്രതിപക്ഷം ചോദിക്കുന്നതെന്നും മന്ത്രി വാസവൻ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here