ഐപിഎല്‍ ഫൈനല്‍ ഇത്തവണ നരേന്ദ്രമേദി സ്റ്റേഡിയത്തില്‍ നടക്കില്ല; കാരണം ഇതാണ്

ഐപിഎല്‍ ഫൈനലിന് ഇത്തവണ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാവില്ലെന്ന് റിപ്പോര്‍ട്ട്. പകരം ചെന്നൈ ചെപ്പോക്കിലെ ചിദംബരം സ്റ്റേഡിയത്തിലാവും ഇത്തവണ ഐപിഎല്‍ ഫൈനല്‍ നടക്കുകയെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ആദ്യ ക്വാളിഫയര്‍, എലിമേനറ്റര്‍ പോരാട്ടങ്ങളാകും നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുക. രണ്ടാം ക്വാളിഫയറും ഫൈനലും ചെപ്പോക്കിലും നടക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ ചാമ്പ്യന്‍മാരുടെ ഹോം ഗ്രൗണ്ടില്‍ ഉദ്ഘാടന മത്സരവും ഫൈനലും നടത്തുക എന്നതാണ് ഇത്തവണയും പിന്തുടരുന്നത് എന്നാണ് ബിസിസിഐ നല്‍കുന്ന വിശദീകരണം.

Also Read : രാജകീയ തുടക്കം; ലക്‌നൗവിനെതിരെ രാജസ്ഥാന് വിജയം

പൊതുതെരഞ്ഞടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് രണ്ടാഴ്ചത്തെ ഐപിഎല്‍ മത്സരക്രമമാണ് ബിസിസിഐ പുറത്തുവിട്ടിരുന്നത്. എന്നാല്‍ പൊതു തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളുടെ ഫിക്‌സ്ചര്‍ കൂടി വൈകാതെ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News